- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.പി.പി വിദ്യാർത്ഥികൾക്കായി ''എയിം22'' എന്ന പേരിൽ പഠന ക്യാമ്പ് സംഘടിപ്പിച്ചു
യുനൈറ്റഡ് പാരന്റ് പാനൽ കോവിഡിന് ശേഷമുള്ള അദ്ധ്യയന വർഷാരംഭത്തിന്റെ മുന്നോടിയായി വിദ്യാർത്ഥികളുടെ ഉന്നത പഠനത്തിനും നല്ല ഭാവി കെട്ടിപടുക്കാനുള്ള ഉറച്ച തീരുമാനങ്ങൾക്കുമായി വിദ്യാർത്ഥികൾക്ക് വ്യക്മായ മാർഗ നിർദേശങ്ങൾ നൽകാൻ KDC ഇൻസ്റ്റിറ്റൃൂട്ടുമായി സഹകരിച്ചു സെപ്റ്റംബർ 2 ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ജുഫൈർ ഗോൾഡൻ നവാറസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ പഠനക്യാമ്പിൽ രണ്ടു സെഷനുകളിലായി നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു .
പ്രമുഖ പരിശീലകരായ നരേന്ദ്ര കപൂർ, ഡോക്ടർ ഷിറിനകപൂർ , നിധീഷ്, സുധി എന്നിവർ വ്യത്യസ്ഥമായ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് വിവിധങ്ങളായ തരത്തിൽ ക്‌ളാസ്സുകൾ നൽകി
യു.പി.പി ചെയർമാനും ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാനുമായ എബ്രഹാം ജോൺ ആമുഖ പ്രഭാഷണം നടത്തി.കോഡിനേറ്റർമാരായ ബിജു ജോർജ്ജ്, ഹരീഷ് നായർ, എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.യു.പി.പി ഭാരവാഹികളായ മോനി ഒടികണ്ടത്തിൽ , എഫ്.എം.ഫൈസൽ, എബിതോമസ്, ദീപക് മേനോൻ, മോഹൻകുമാർ നൂറനാട് ,ജോൺതരകൻ , അൻവർ ശൂരനാട്, സെയ്ദ് ഹനീഫ് എന്നിവർ നേതൃത്വം നൽകി.