- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാധിക ബൈഗ് നാധിന് ജന്മ നാട്ടിലേക്ക് യാത്രയായി
ദുരിതക്കയത്തിലായിരുന്ന ഉത്തർപ്രദേശ് സ്വദേശികളായ 62 വയസ്സു പ്രായമുള്ള രാധികയും, മംഗൾപാണ്ട് കിഷോറും (67 വയസ്സ്) അവരുടെ എട്ടു വയസ്സുകാരൻ മകൻ പ്രിൻസ് കുമാറിന്റെയും അവസ്ഥ പലർക്കും പരിചിതമായിരിക്കും.
സ്ട്രോക് മൂലം സൽമാനിയ ഹോസ്പിറ്റലിൽ ദീർഘ നാളുകളായി രാധിക ചികിത്സയിലായിരുന്നു. കൂടാതെ അനിയന്ത്രിതമായ പ്രമേഹവും, രക്തസമ്മർദവും.ലോൺട്രി നടത്തുകയായിരുന്നകിഷോറിന് കൊറോണക്കെടുതി മൂലം തന്റെ ഏക വരുമാനമാർഗ്ഗവും അടഞ്ഞു.
പിന്നീട് ലോക്ക് ഡൗണിനു ശേഷം ലോൺഡ്രി തുറന്നുവെങ്കിലും ഭാര്യയുടെ അസുഖവും പ്രായാധിക്യവും മറ്റു ബുദ്ധിമുട്ടുകളും ഷോപ്പിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു.
ഈ അവസരത്തിലാണ് ഹോപ്പ് (പ്രതീക്ഷ) ബഹ്റൈൻ പ്രവർത്തകരായ സിബിൻ സലിം, അഷ്‌കർ പൂഴിത്തല, ഷാജി ഇളമ്പലായി, സാബു ചിറമേൽ, ഫൈസൽ പട്ടാണ്ടി തുടങ്ങിയവർ അവരുടെ ദാരുണമായ സഹചര്യം നേരിട്ടു കണ്ടു മനസ്സിലാക്കിയത്. അന്നു മുതൽ ഹോപ്പ് അവർക്ക് അത്യാവശ്യമായ മരുന്നുകൾ, ഫുഡ് കിറ്റുകൾ, കുട്ടിക്കാവശ്യമായ പ്രത്യേക കിറ്റുകൾ നൽകി സഹായിച്ചിരുന്നു.
രാധികയുടെ ദയനീയ അവസ്ഥ മനസ്സിലാക്കി സുമനസ്സുകൾ നൽകിയ രണ്ടു ലക്ഷത്തി പതിനായിരം രൂപയും യാത്രയാകുന്ന വേളയിൽ കുടുംബത്തിന് കൈമാറി.
സാമൂഹ്യ പ്രവർത്തകൻ ശ്രി. സുധീർ തിരുനിലത്ത് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും അദ്ദേഹം രാധികയ്ക്കു വേണ്ടി മെഡിക്കൽ സപ്പോർട്ടോടെ സ്ട്രക്ചർ ഉൾപ്പടെയുള്ള എയർ ടിക്കറ്റ് ഏർപ്പാടാക്കുകയും ചെയ്തു. കൂടാതെ രാധികയുടെ ഭർത്താവിനും മകനും വേണ്ട ടിക്കറ്റും എംബസി നൽകി.
രാധികയുടെ നാട്ടിലെ തുടർചികിത്സയ്ക്കു വേണ്ട എല്ലാ കാര്യങ്ങളും സുധീർ ഗവണ്മെന്റ് തലത്തിൽ ഇടപെട്ട് നടത്തുകയും ചെയ്തു.ഇതുമായി ബന്ധപ്പെട്ട് സഹകരിച്ച എല്ലാ സുമനസ്സുകളെയും പ്രത്യേകമായും സൽമാനിയ ഹോസ്പിറ്റലിലെ നഴ്‌സിങ് സ്റ്റാഫുകളെ ഹോപ്പ് ഭാരവാഹികൾ നന്ദി അറിയിച്ചു.