- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയിരം തൊഴിലാളികൾക്ക് ഓണസദ്യ ഒരുക്കി ബഹറിൻ മീഡിയ സിറ്റി; ഓണസദ്യ നാളെ
ശ്രാവണ മഹോത്സവം 2022 എന്നപേരിൽ ബഹറിൻ മീഡിയ സിറ്റി അണിയിച്ചൊരുക്കിയ 21 ദിവസത്തെ ഓണാഘോഷങ്ങൾ അവസാനഘട്ടത്തിലെത്തി. ഇരുപതാം ദിവസമായ ഒക്ടോബർ മാസം പതിനാലാം തീയതി വെള്ളിയാഴ്ച ആയിരം തൊഴിലാളികൾക്ക് വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പും.
മാവേലി തമ്പുരാന്റെ ഭരണകാലത്തെ ഐശ്വര്യത്തിന്റെ സമഭാവനയുടെ സമത്വസുന്ദരമായ ആ കാലഘട്ടത്തെ ഓർമ്മപ്പെടുത്തിക്കൊണ്ട്, പണ്ഡിതൻ എന്നോ പാമരൻ എന്നോ വ്യത്യാസമില്ലാതെ, ജാതിമത ഭേദമില്ലാതെ, വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള 1000 തൊഴിലാളികൾക്കൊപ്പം വിശിഷ്ട അതിഥികളും സംഭാവന നൽകിയവരും കമ്മറ്റി അംഗങ്ങളും സദ്യക്ക് ഇരിക്കും.
സുമനസ്സുകളായ നിരവധിപേരുടെ സഹകരണത്തോടെയാണ് ബഹറിൻ മീഡിയ സിറ്റി വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള 1000 തൊഴിലാളികളെ ഓണാഘോഷങ്ങളിൽ ഉം ഓണസദ്യയും പങ്കെടുപ്പിക്കുന്നത് എന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. ബഹറിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ഓണസദ്യ നടത്തപ്പെടുന്നത് എന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോക്ടർ പി വി ചെറിയാൻ അറിയിച്ചു.
പരിപാടിയുടെ വിജയത്തിനായി വിവിധങ്ങളായ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട് എന്ന് ജനറൽ കൺവീനർ ആയഅൻവർ നിലമ്പൂർ പറഞ്ഞു. എബ്രഹാം ജോൺ, സയ്യദ് മുസ്തഫ, സലാം, അമൽദേവ്, റിതിൻ തിലകൻ, കാത്തു, മിനി റോയ് തുടങ്ങി 51 അംഗ കമ്മിറ്റി അക്ഷീണം പ്രവർത്തിക്കുന്നു. വിശിഷ്ട അതിഥികൾ ആയി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ shukla, ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ യൂസഫ് യാക്കോബ് ലോറി തുടങ്ങിയവർ പങ്കെടുക്കും.