- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ പ്രോവിൻസ് ബ്രെസ്‌റ് കാൻസർ ബോധവൽക്കരണ പരിപാടിയും സൗജന്യ പരിശോധനയും 21 ന്
വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ പ്രോവിൻസ് അൽ ഹിലാൽ ഹെൽത്ത് കെയർ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്ററുമായി സഹകരിച്ചു കൊണ്ട് ബ്രെസ്‌റ് കാൻസർ ബോധവൽക്കരണ പരിപാടിയും സൗജന്യ പരിശോധനയും സംഘടിപ്പിക്കുന്നു.അൽഹിലാൽ ഹോസ്പിറ്റലിന്റെ അദില്യ സെന്ററിന്റെ ഒന്നാം നിലയിൽ വച്ച് ഒക്ടോബർ 21 വെള്ളിയാഴ്‌ച്ച 3 മണിമുതലാണ് ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തുടർന്ന് പങ്കെടുക്കുന്നവർക്കായി സൗജന്യ ബ്രെസ്‌റ് കാൻസർ പരിശോധനയുംഉണ്ടായിരിക്കുന്നതാണ് .
അൽ ഹിലാൽ ഹെൽത്ത് കെയർ ഹോസ്പിറ്റലിന്റെ മനാമ സെന്ററിലെ ഗൈനക്കോളജി വിഭാഗം കൈകാര്യം ചെയ്യുന്ന Dr. Krishna K. RamavathMD, MRCOG (UK), FACOG ( USA), FICOG, Gyne Oncologist ന്റെ നേതൃത്വത്തിലാണ് വനിതകൾക്കായുള്ള ബോധവൽക്കരണ സെമിനാറും സൗജന്യ പരിശോധനയും നടക്കുന്നത് എന്ന് വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ പ്രോവിൻസ് ഭാരവാഹികളായ എബ്രഹാം സാമുവേൽ (പ്രസിഡന്റ് ), പ്രേംജിത് (ജനറൽ സെക്രട്ടറി), ഷെമിലി P ജോൺ (വിമൻസ് ഫോറം രക്ഷാധികാരി), ഹരീഷ് നായർ (വൈസ് പ്രസിഡന്റ് ), വിനോദ് നാരായണൻ (ആക്ടിങ് ചെയർമാൻ), ജിജോ ബേബി ( ട്രെഷറർ ) എന്നിവർ അറിയിച്ചു.
എല്ലാ വനിതകളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വേൾഡ് മലയാളീ കൗൺസിൽ വിമെൻസ് ഫോറം പ്രസിഡന്റ് കൃപാരാജീവുമായി 35641402 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ് എന്നും സംഘാടക സമിതി അറിയിച്ചു.