മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്റൈൻ ചാപ്റ്റർ വേൾഡ് മലയാളി ഫെഡറേഷനുമായി ചേർന്ന് കിങ് ഹമദ് ഹോസ്പിറ്റലിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി. അൻപതോളം പേര് ക്യാമ്പിൽ രക്തം ദാനം ചെയ്തു.

ബിഡികെ പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ വൈസ്‌പ്രെസിഡന്റ് സിജോ ജോസ് ട്രെഷറർ ഫിലിപ്പ് വർഗീസ്,ക്യാമ്പ്‌കോഓർഡിനേറ്റർ സുരേഷ് പുത്തൻ വിളയിൽ,ജിബിൻ ജോയി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സാബു അഗസ്റ്റിൻ,അശ്വിൻ,എബിൻ നിതിൻ ശ്രീനിവാസൻ, സുനിൽ,രേഷ്മ ഗിരിഷ്,വിനീത, എന്നിവരും വേൾസ് മലയാളി ഫെഡറേഷൻ പ്രസിഡന്റ് കോശി സാമുവേൽ , വൈസ് പ്രസിഡന്റ് ഡോ: ഷബാന ഫൈസൽ, ജനറൽ സെക്രട്ടറി പ്രതീഷ് തോമസ് , ഇവന്റ് കോർഡിനേറ്റർ ശ്രീജിത്ത് ഫറോക്ക് , ലേഡീസ് വിങ് ഹെഡ് മിനി മാത്യു എന്നിവർ ഇന്നത്തെ ക്യാമ്പിന് നേതൃത്യം നൽകി..