- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തണലാണ് പ്രവാചകൻ' കാംപയിൻ സഹൃദ സമ്മേളനം വെള്ളിയാഴ്ച
മനാമ: 'തണലാണ് പ്രവാചകൻ' എന്ന പ്രമേയത്തിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന കാംപയിന്റെ ഭാഗമായി സൗഹൃദ സമ്മേളനം സംഘടിപ്പിക്കുന്നു. 'സ്‌നേഹദൂതനായ പ്രവാചകൻ' എന്ന തലക്കെട്ടിൽ നടക്കുന്ന സമ്മേളനം ഈ മാസം 28 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഈസ ടൗൺ ഇന്ത്യൻ സ്‌കൂൾ ജഷന്മാൾ ഓഡിറ്റോറിയത്തിൽ നടക്കും.
ബഹ്റൈനിലെ പ്രമുഖ പണ്ഡിതനും മുസ്തഫ മസ്ജിദ് ഖതീബുമായ ശൈഖ് ഉസാമ ഫുആദ് ഉബൈദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രമുഖ പ്രഭാഷകനും ഇസ്ലാമിക പണ്ഡിതനുമായ സലീം മമ്പാട് മുഖ്യ പ്രഭാഷണം നിർവഹിക്കും. സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച് വികാരി ഫാദർ പോൾ മാത്യു, ഇസ്‌കോൺ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ (കീർത്തനേശ കൃഷ്ണദാസ് ) എന്നിവരും സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഫ്രന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്വി, ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ, കാമ്പയിൻ ജനറൽ കൺവീനർ മുഹമ്മദ് മുഹ്യുദ്ദീൻ തുടങ്ങിയവരും സംബന്ധിക്കും.
പ്രവാചകൻ ഉയർത്തിയ മാനവികതയുടെയും സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും മാതൃക സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ് കാംപയിനുമായി ഫ്രന്റ്സ് അസോസിയേഷൻ രംഗത്തു വന്നത്. സമ്മേളനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഒരുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കും വാഹന സൗകര്യത്തിനും 35672780, 33373214 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സമ്മേളന ജനറൽ കൺവീനർ അബ്ദുൽ ഹഖ് അറിയിച്ചു.