രാജ്യത്ത് കോവിഡ് മാനദണ്ഡങ്ങളും പ്രതിസസന്ധികളും മാറിയ സാഹചര്യത്തിൽ കോവിഡ് പ്രതിസന്ധിമൂലം കഴിഞ്ഞ രണ്ടു വർഷമായി നടത്താൻ കഴിയാതിരുന്ന ഇന്ത്യൻ സ്‌കൂൾ ഭരണസമിതിയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് നടത്തി നിലവിൽ രക്ഷിതാക്കൾ അല്ലാത്തവർ അധികാരം വിട്ടൊഴിയണമെന്ന് രക്ഷിതാക്കളുടെ കൂട്ടായ്മയായ യു.പി.പി ആവശ്യപ്പെട്ടു.

യുനൈറ്റഡ് പാരന്റ് പാനൽ റിഫ ഏരിയ സംഘടിപ്പിച്ച കൺവെൻഷനിലാണ് രക്ഷിതാക്കളായ അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ചത്. ചീഫ് കോഡിനേറ്റർ ശ്രീധർ തേറൻപിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എഫ്.എം.ഫൈസൽ സ്വാഗതവും സെക്രട്ടറി ജ്യോതിഷ് പണിക്കർ നന്ദിയും പറഞ്ഞു. യു.പി.പി ചെയർമാൻ എബ്രഹാം ജോൺ, മറ്റു നേതാക്കളായ ബിജു ജോർജ്ജ് , ഹരീഷ് നായർ, കൺവീനർമാരായ ഹാരിസ് പഴയങ്ങാടി,അനിൽ.യു.കെ, ദീപക് മേനോൻ എന്നിവരും മറ്റു നേതാക്കളായ എം ടി.വിനോദ്,അൻവർ ശൂരനാട്, ജമാൽ കുറ്റികാട്ടിൽ,എബിതോമസ്,ജോൺ ബോസ്‌കോ അബ്ബാസ്,ജോൺതരകൻ, ജോർജ്, അജി ജോർജ്, തോമസ് ഫിലിപ്പ് ,,ശ്രീജിത്പാനായി, മുഹമ്മദലി,സുന്ദർ, സെയ്ദ് ഹനീഫ്, അശോകൻ, ദാമോദരൻ,സിദ്ദീഖ്, ഫിറോസ്ഖാൻ, സുനിൽബാബു,പ്രസാദ്,ബിനു,സിനു, ജഗന്നാഥൻ,ജെയിംസ്, എന്നിവരും സംസാരിച്ചു.

കഴിഞ്ഞ വർഷത്തെ വാർഷിക ജനറൽ ബോഡിയിൽ കോവിഡ് പ്രതിസന്ധി മാറിയാലുടൻ തങ്ങൾ രാജിവെച്ചൊഴിയുമെന്ന്‌രക്ഷിതാക്കൾക്ക് വാഗ്ദാനം നൽകിയ ഇന്നത്തെ ചെയർമാനടക്കം വരുന്ന അഞ്ചോളം രക്ഷിതാക്കളല്ലാത്ത ഭരണാധികാരികൾ രാജിവെച്ചൊഴിഞ്ഞ് ഉടൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നും രക്ഷിതാക്കളുടെ പുതിയ ഭരണസമിതി എത്രയും പെട്ടെന്ന് നിലവിൽ വരേണ്ടതുണ്ടെന്നും ബന്ധപ്പെട്ടവരോട് യു.പി.പി ആവശ്യപ്പെട്ടു.

അദ്ധ്യാപകർ സമയബദ്ധിതമായി എടുത്ത് തീർക്കേണ്ട പാഠ്യവിഷയങ്ങൾ പലതും നിലവിലെ സാഹചര്യത്തിൽ മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ ചെറിയ ശതമാനം മാത്രം എടുത്ത് തീർത്ത നിലയിലാണുള്ളത്. ഇത്തരം സാഹചര്യത്തിൽ കലാപരിപാടികൾക്കും മറ്റു ആഘോഷ പരിപാടികൾക്കും കൊടുക്കുന്നതിന്റെ പകുതി പ്രാധാന്യമെങ്കിലും പാഠ്യവിഷയങ്ങൾക്ക് നൽകേണ്ടതുണ്ട്. ഫെയർ പോലുള്ള വൻ സാൻപത്തിക സമാഹരണങ്ങൾ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന രക്ഷിതാക്കളുടെ പുതിയ കമ്മറ്റി യാണ് ചെയ്യേണ്ടത് കമ്മറ്റിയിൽ ഉൾപ്പെടാത്തവരടക്കം നിരവധി രകഷിതാക്കളല്ലാത്തവർ സ്‌കൂളിനകത്ത് കയറി പല കാര്യങ്ങളിലും ആധികാരികതയോടെ ഇടപെടുന്നത് ഉടൻ നിർത്തലാക്കണം എന്നും യു.പി.പി ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കും മറ്റും യു.പി.പി പരാതി നൽകുമെന്നും യു.പി.പി നേതാക്കൾ അറിയിച്ചു. റിഫ ഏരിയ കമ്മിറ്റി കൺവീനറായി നായക് മറിയ ദാസിനേയും ജോ.കൺവീനർമാരായി അശോകൻ, ജഗന്നാഥൻ, ദാമോദരൻ ,സിദ്ധീഖ്, ശ്രീകാന്ത് ,സോന ഗോപിനാഥ് ,എന്നിവരേയും തെരഞ്ഞെടുത്തു.