- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കെ.എം.സി.സി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുഖാറ കോൺഫറൻസ് മീറ്റ് സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈൻ കെ.എം.സി.സി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ബുഖാറ എന്ന നാമധേയത്തിൽ കോൺഫറൻസ് മീറ്റ് സംഘടിപ്പിച്ചു. ബഹ്റൈൻ കെ.എം.സി.സി യുടെ ആസ്ഥാന മന്ദിരമായ മനാമ കെ.എം.സി.സി ഓഫീസിലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കോൺഫറൻസ് മീറ്റ് വടകര പാർലമെന്റ് മെമ്പർ കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കാസിം നൊച്ചാട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നസീം പേരാമ്പ്ര സ്വാഗതം പറഞ്ഞു.
മുസ്ലിംലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി സിപിഎ അസീസ് മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ ബഹ്റൈൻ കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, ഒ.ഐ.സി.സി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ബഷീർ അമ്പലായി, കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി, ജനറൽ സെക്രട്ടറി അഷ്റഫ് അഴിയൂർ, ട്രഷറർ സുഹൈൽ മേലടി, ഓർഗ്ഗനൈസിങ് സെക്രട്ടറി പി.കെ ഇസ്ഹാഖ്, ഒ.ഐ.സി.സി ജില്ലാ പ്രസിഡന്റ് ഷമീം, മുസ്ലിംലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ആവള ഹമീദ് തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു. കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ഫൈസൽ കണ്ടീത്താഴ മണ്ഡലം കമ്മിറ്റി കഴിഞ്ഞ കാലങ്ങളിൽ നടത്തിയിട്ടുള്ള പ്രവർത്തനങ്ങളെ കുറിച്ചും പുതിയ പദ്ധതികളെ കുറിച്ചും വിശദീകരിച്ചു.
ബഹ്റൈനിലെ ജീവകാരുണ്യ മേഖലയിൽ സമഗ്ര സംഭാവനകൾ നൽകിയതിന് മുൻ കെ.എം.സി.സി പ്രസിഡന്റ് കെ.പി കുഞ്ഞബ്ദുല്ലയുടെ സ്മരണാർത്ഥം മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ അവാർഡ് കരീം കുളമുള്ളതിന് കെ.മുരളീധരൻ എംപി സമർപ്പിച്ചു. ബിസിനസ്സ് മേഖലയിലെയും ജീവകാരുണ്യ മേഖലയിലെയും സംഭാവനകളെ മുൻനിർത്തി അഷ്റഫ് മായഞ്ചേരി, ഇബ്രാഹിം പുതുശ്ശേരി, മുഹമ്മദ് മീത്തലെ വീട്ടിൽ എന്നിവരെയും, 40 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്ര തിരിക്കുന്ന പി.കെ മൊയ്തു സാഹിബിനെയും, മികച്ച സാമൂഹ്യ പ്രവർത്തനത്തിന് മൊയ്തീൻ പേരാമ്പ്രയെയും കെ.മുരളീധരൻ എംപി ഉപഹാരം നൽകി ആദരിച്ചു.
ബുഖാറ കോൺഫറൻസ് മീറ്റിന് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അഷ്റഫ് നരിക്കോടൻ, മുൻ മണ്ഡലം പ്രസിഡന്റ് മൊയ്തീൻ പേരാമ്പ്ര, മുൻ ജില്ലാ വൈസ് പ്രസിഡന്റ് അസീസ് പേരാമ്പ്ര, അമ്മത് ആവള, മണ്ഡലം ഭാരവാഹികളായ കുഞ്ഞമ്മത് കല്ലൂർ, സമദ് മുയിപ്പോത്ത്, റഷീദ് വാല്ല്യക്കോട്, ഷഫീഖ് അരിക്കുളം, അമീർ തോലേരി, നൗഷാദ് കീഴ്പ്പയ്യൂർ, ഒ.പി അസീസ് ചേനായി തുടങ്ങിയവർ നേത്രുത്വം നൽകി. സെക്രട്ടറി അദീബ് പാലച്ചുവട് നന്ദി പറഞ്ഞു.