മനാമ: ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) ഡിസംബർ 1ന് മനാമ, ഗോൾഡൻ തുലുപ്പ് ഹോട്ടലിൽ വച്ച് നടത്തുന്ന സിൽവർ ജൂബിലി ആഘോഷ പരിപാടിയുടെ ലോഗോ പ്രകാശന കർമ്മം പ്രോഗ്രാം രക്ഷാധികാരിയും, പ്രവാസി ഭാരതി പുരസ്‌കാരം ജേതാവുമായ . കെ. ജി. ബാബുരാജ് നിർവഹിച്ചു. ഫാറ്റ് പ്രസിഡന്റ് . റോബി ജോർജ്, ജനറൽ സെക്രട്ടറി അനിൽ കുമാർ, പ്രോഗ്രാം ജനറൽ കൺവീനർ നെൽജിൻ നെപ്പോളിയൻ, വർഗീസ് ദാനിയേൽ, ജെയിംസ് ഫിലിപ്പ്,. ദേവരാജൻ, മനോജ് ശങ്കർ, മനോജ്മാത്യു എന്നിവർ സന്നിഹിതരായിരുന്നു.