PCWF ബഹ്റൈൻ കമ്മിറ്റിയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്താനിരിക്കുന്ന ഗ്രാൻഡ് പരിപാടിക്ക് PCWF ബഹ്റൈൻ പൊന്നോത്സവ് 2K23 എന്ന പേര് നൽകി.ലോഗോ പ്രകാശനം 24.11.2022 ന് രാത്രി 9:00 മണിക്ക് ബുദയ്യ 88 കോംബൗണ്ട് ഹാളിൽ വെച്ച് നടത്താൻ തീരുമാനമാനിച്ചു.

പൊന്നോത്സവ് 2K23 ഗ്രാന്റ് പ്രോഗ്രാം 3 ഫെബ്രുവരി 2023 ൽ ഇന്ത്യൻ ക്ലബ്ബിൽ വെച്ചു നടത്താനുംനടത്തിപ്പ് ചുമതലക്ക് 25 അംഗ സ്വാഗത സംഘം രൂപീകരിച്ചു.ചെയർമാൻ- ഹസീബ് പൊന്നാനി, ജനറൽ കൺവീനർ- ജഷീർ മാറൊലി, കോർഡിനേറ്റർമാരായി പിടിഎ റഹ്മാൻ,നസീർ പൊന്നാനി,ഫിനാൻഷ്യൽ കൺട്രോളർ- സദാനന്ദൻ കണ്ണത്ത് എന്നിവരെ തെരഞ്ഞെടുത്തു.

കലാകായിക മത്സരങ്ങൾ,പൊതു സമ്മേളനം,വിവിധ മേഖലയിൽ ശ്രദ്ധിക്കപ്പെട്ടവർക്ക് സ്‌നേഹാദരവ്,പ്രശസ്ഥ കലാകാരന്മാരുടെ ഗാനമേള മിമിക്‌സ്,അറേബ്യൻ ഡാൻസ്, ഒപ്പന, കൈകൊട്ട് കളി,തിരുവാതിര എന്നിവ.PCWF ബഹ്റൈൻ പൊന്നോത്സവ് 2K23 യിലൂടെ കാണികൾക്ക് വിരുന്നൊരുക്കുമെന്ന് അറിയിച്ചു.പ്രസിഡണ്ട് ഹസൻ വി എം മുഹമ്മദ് അധ്യക്ഷതയും ജനറൽ സെക്രട്ടറി ഫസൽ പി കടവ് സ്വാഗതവും ശറഫുദ്ധീൻ വി നന്ദിയും പറഞ്ഞു