- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബ്ദുറഹ്മാൻ പയ്യോളിക്ക് യാത്രയയപ്പ് നൽകി
മനാമ : കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം മതിയാക്കി ജന്മനാട്ടിലേക്കു തിരിക്കുന്ന സമസ്ത ബഹ്റൈൻ മുഹറഖ് ഏരിയ വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ പയ്യോളിക്ക് സമസ്ത മുഹറഖ് ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി
മുഹറഖ് സമസ്ത ഓഫിസിൽ വെച്ച് ഏരിയ പ്രസിഡന്റ് എം. കെ ബഷീർ മൗലവിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സമസ്ത ബഹ്റൈൻ കേന്ദ്ര സെക്രട്ടറി ശറഫുദ്ധീൻ മാരായമംഗലം ഉദ്ഘാടനം ചെയ്തു സംസാരിച്ചു കഴിഞ്ഞ ഇരുപതു വർഷത്തിൽ അധികമായി മുഹറഖ് ഏരിയ സമസ്തയുടെ നേതൃസ്ഥാനത്ത് ഉള്ള അബ്ദുറഹ്മാൻ പയ്യോളി മത സാമൂഹിക രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകളും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും എന്നും വലിയ പ്രാധാന്യം നൽകിയിരുന്ന വെക്തിയായിരുന്നു എന്നും ശറഫുദ്ധീൻ അഭിപ്രായപ്പെട്ടു
ഉമ്മർ മൗലവി വയനാട് പ്രാർത്ഥന നിർവ്വഹിച്ചു ഏരിയ ഭാരവാഹികൾ ആയ നസീം പൂനൂർ, അഷ്റഫ് മായേരി, ഹാരിസ് കിണാശേരി, സലാം പുത്തലത്ത്, അബ്ദുൽ റഷീദ് മംഗലം, കാസിം കണ്ണൂർ, മുഹമ്മദ് തൊട്ടിൽപാലം എന്നിവർ സംബന്ധിച്ചു
യാത്രയായപ്പിന്ന് നന്ദി അറിയിച്ചു അബ്ദുറഹ്മാൻ പയ്യോളി മറുപടി പ്രസംഗം നടത്തി
ഏരിയ സെക്രട്ടറി നിസാമുദ്ധീൻ മാരായമംഗലം സ്വാഗതവും ശുഹൈബ് പൂക്കാത്ത് നന്ദിയും പറഞ്ഞു