- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാഫിൾടിക്കറ്റ് ക്രമക്കേടിലൂടെ പൊതു സമൂഹത്തെ വഞ്ചിച്ചവർ മാപ്പു പറഞ്ഞ് ഉടൻ രാജിവെച്ചൊഴിയണം യു.പി.പി
മെഗാ ഫെയർ രക്ഷിതാക്കളല്ലാത്തവർ നടത്തരുതെന്നും നറുക്കെടുപ്പിനുള്ള റാഫിൾ ടിക്കറ്റുകളിൽ വേണ്ടപ്പെട്ട മന്ത്രാലയങ്ങൾ അംഗീകരിച്ചതിന്റെ രേഖകളോ നമ്പറോ ഇല്ലെന്നും ഇത് വൻ ക്രമക്കേടിന് വഴിയൊരുക്കുമെന്നും യു.പി.പി ആദ്യമേ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് പരാതി നൽകുകയും പത്രമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയും ചെയ്തതാണ്. എന്നാൽ യു.പി.പി യുടെ വാദം ശരിയല്ലെന്നും അവർ ഫെയറിനും റാഫിളിനും എതിരാണെന്നുമുള്ള രീതിയിൽ അവ്യക്തവും തെറ്റായ രീതിയിലുള്ളതുമായ മറുപടികൾ പറഞ്ഞൊഴിഞ്ഞ് പൊതു സമൂഹത്തെ മുഴുവൻ തെറ്റി ദ്ധരിപ്പിക്കുകയാണ് സ്‌കൂളിലെ കാവൽ ഭരണസമിതി ചെയ്തത്.
റാഫിളിന്റെ അവസാന നിമിഷങ്ങളിൽ നറുക്കെടുപ്പിനായി റാഫിൾ ബോക്‌സിൽ സൂക്ഷിക്കേണ്ട റാഫിൾ കൂപ്പണുകൾ പരക്കെ പുറത്താകുകയും അർദ്ധരാത്രിയിൽ അദ്ധ്യാപകരെയും മറ്റു ജീവനക്കാരെയും കൊണ്ട് ആദ്യമേ ടിക്കറ്റിനോട് ചേർത്ത് രേഖപ്പെടുത്തേണ്ടിയിരുന്ന മന്ത്രാലയത്തിന്റെ അംഗീകാരവും നമ്പറു കളുമടങ്ങുന്ന സീലുകൾ ടിക്കറ്റുകളിലെ കൗണ്ടർ ഫോയിലുകളിൽ മാത്രം പതിപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങൾ ഇന്നലെ രാത്രി വ്യാപകമായി പുറത്തായതോടെ റാഫിളിലൂടെ ഒരു കാവൽ ഭരണസമിതി നടത്താനുദ്ദേശിച്ച വൻ സാമ്പത്തിക ക്രമക്കേടിന്റെ പൂർണ്ണ രൂപമാണ് പുറത്തായത്. റാഫിൾ നടത്തുന്നത് വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും സഹായിക്കാനാണെന്ന് തെറ്റിദ്ധരിപ്പിച്ചതുകൊണ്ട് മാത്രം സഹകരിക്കാൻ കൂടെ നിന്ന സമൂഹത്തിലെ നല്ലവരായ ചില സാമൂഹ്യ പ്രവർത്തകരേയും മനുഷ്യ സ്‌നേഹികളേയും അവഹേളിക്കുന്ന രീതിയിലുള്ള സംഭവങ്ങളാണ് പൊതു സമൂഹത്തിന് മുന്നിൽ ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്.
മുൻകാലങ്ങളിൽമെഗാ ഫെയറുകൾ നടക്കുമ്പോൾ റാഫിൾ കൂപ്പണുകൾ നിക്ഷേപിക്കാനുള്ള റാഫിൾ ബോക്‌സുകൾ പ്രവേശകവാടത്തിനടുത്തും പ്രധാന വേദിക്ക് തൊട്ടു മുൻപിലും സ്ഥാപിക്കാറുണ്ട്. ഇത്തവണ ഇത് സ്ഥാപിക്കാതിരുന്നത് മന്ത്രാലയത്തിന്റെ അനുമതി മുദ്ര പതിച്ചിട്ടില്ലാത്ത വ്യാജ ടിക്കറ്റുകളിലൂടെ പദ്ധതിയിട്ട ഭീമമായ സംഖ്യയുടെ ക്രമക്കേട് നടത്താനായിരുന്നെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇന്നലെ മന്ത്രാലയത്തിലെ ആളുകൾ നറുക്കെടുപ്പിന് എത്താത്തത് കാരണം നറുക്കെടുപ്പ് മാറ്റി വെച്ചിരിക്കുന്നതായി പാതിരാത്രിയിലാണ് ചെയർമാൻ പദവിയിലിരിക്കുന്ന ആൾ പ്രഖ്യാപിച്ചത് . ധൃതിവെച്ച് മന്ത്രാലയത്തിന്റെ അംഗീകാര മുദ്രയില്ലാത്ത കോടികണക്കിന് രൂപയുടെ ടിക്കറ്റുകളാണ് വിദ്യാർത്ഥികളിലൂടേയും അദ്ധ്യാപകരിലൂടെയും മറ്റു ഏജന്റ്മാരിലൂടേയും വിറ്റഴിക്കപ്പെട്ടത്. ഇത് തികച്ചും ഈ രാജ്യത്തെ റാഫിൾ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും മുൻ വർഷങ്ങളിലെ പോലെ ഫെയർ വരുമാനത്തിൽ സാമ്പത്തിക ക്രമക്കേട് നടത്താനുള്ള lഗൂഡതന്ത്രത്തിന്റെ ഭാഗമാണെന്നും യു.പി.പി നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
രണ്ട് ദിനാർ കൊടുത്ത് ടിക്കറ്റെടുത്ത ഒരാളുടെ റാഫിൾ കൂപ്പൺ അതി സൂക്ഷ്മതയോടെ എത്രയും പെട്ടെന്ന് റാഫിൾ ബോക്‌സിൽ നിക്ഷേപിച്ച് നറുക്കെടുക്കുന്നത് വരെ സുരക്ഷിതമായി സൂക്ഷിക്കേണ്ടുന്നതിന് പകരം ക്‌ളാസ്സ് മുറികളിൽ പലഭാഗത്തായി ചിതറിയിടുകയും വൽപനയ്ക്ക്പുറത്ത് വിടുന്നതിന് മുൻപ് ടിക്കറ്റ്‌ലീഫിലും റാഫിൾ കൂപ്പണിലും ഒരുമിച്ച് ചേർത്ത് പതിക്കേണ്ട മുദ്രകൾ തങ്ങളുടെ ഗൂഡതന്ത്രങ്ങൾ പിടിക്കപ്പെടുമോ എന്ന വ്യഗ്രതയിൽ ഒരോരുത്തരുടേയും സ്വകാര്യ രേഖകൾ രേഖപ്പെടുത്തിയ കൗണ്ടർ ഫോയിലുകളിൽ മാത്രം പതിപ്പിക്കാൻ മുതിർന്നതെന്നും വളരെയേറെ സംശയിക്കേണ്ടിയിരിക്കുന്നു.
ഇത്തവണത്തെഫെയറിന്റേയും റാഫിളിന്റേയും നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങൾ സുതാര്യവും നിയമാനുസൃതമല്ലാത്തതിന്റെ പേരിൽ നാളെ സ്‌കൂളിന്റെഭാവിയേയും നിലനിൽപിനേയും തന്നെ ബാധിക്കുമോ എന്ന് പോലും നമ്മൾ ഭയപ്പെടേണ്ടിയിരിക്കുന്നു. ഇനിയും രക്ഷിതാക്കളേയും പൊതു സമൂഹത്തേയും വിഡ്ഢികളാക്കി നല്ലപിള്ള ചമയാതെ അനർഹമായ സ്ഥാനങ്ങളിൽ നിന്നും രക്ഷിതാക്കളല്ലാത്തവർ എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്തി ഒഴിഞ്ഞു പോകണമെന്നും യു.പി.പി. ആവശ്യപ്പെടുകയാണെന്നും പത്ര സമ്മേളനത്തിൽ യു.പി.പി. നേതാക്കൾ പറഞ്ഞു. പത്രസമ്മേളനത്തിൽ യു.പി.പി ചെയർമാൻ എബ്രഹാം ജോൺ,കൺവീനർ അനിൽ.യു.കെ മറ്റു നേതാക്കളായ ബിജുജോർജ്ജ്,ജ്യോതിഷ് പണിക്കർ ,ജോൺ ബോസ്‌കോ,അബ്ബാസ് സേഠ്, ജോൺതരകൻ,അൻവർ ശൂരനാട് എന്നിവർ പങ്കെടുത്തു.