കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹോസ്പിറ്റൽ ചാരിറ്റി വിങ്ങും, പ്രവാസിശ്രീയും ചേർന്നു കൊണ്ട് അൽ ഹിലാൽ ഹെൽത്ത് കെയറിന്റെ

സഹകരണത്തോടെ മനാമ അൽ ഹിലാൽ മൾട്ടി സ്‌പെഷ്യൽറ്റി മെഡിക്കൽ സെന്ററിറിൽ വച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രേദ്ധേയമായി. 100 പരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ ക്യാമ്പ് സാമൂഹ്യ പ്രവർത്തകൻ സെയ്ദ് ഹനീഫ് ഉത്ഘാടനം ചെയ്തു.

കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ അദ്ധ്യക്ഷനായ ചടങ്ങിനു ഹോസ്പിറ്റൽ ചാരിറ്റി വിങ് കൺവീനർ രമ്യ ഗിരീഷ് സ്വാഗതവും, പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് പ്രദീപ അനിൽ നന്ദിയും അറിയിച്ചു. കെ.പി.എ യുടെ ഉപഹാരം വൈ.പ്രസിഡന്റ് കിഷോർ കുമാർ അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി പ്യാരി ലാലിന് കൈമാറി. തണൽ സൗത്ത് സോൺ സെക്രട്ടറി മണിക്കുട്ടൻ, പത്തനംതിട്ട പ്രവാസി അസ്സോസിയേഷൻ പ്രസിഡന്റ് വിഷ്ണു വി കലഞ്ഞൂർ, സാമൂഹ്യ പ്രവർത്തകരായ ചെമ്പൻ ജലാൽ, നൗഷാദ് മഞ്ഞപ്പാറ, ജ്യോതിഷ് പണിക്കർ, സുനിൽ മുസ്തഫ , മാധ്യമ പ്രവർത്തകൻ പ്രദീപ് പുറവങ്കര, കെ.പി.എ സെക്രട്ടറി മാരായ അനോജ് മാസ്റ്റർ, സന്തോഷ് കാവനാട്, അസ്സി. ട്രെഷറർ ബിനു കുണ്ടറ, ഹോസ്പിറ്റൽ ചാരിറ്റി കോ-ഓർഡിനേറ്റർ റോജി ജോൺ, പ്രവാസി ശ്രീ കോഓർഡിനേറ്റർ മനോജ് ജമാൽ എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങുകൾ ഹോസ്പിറ്റൽ ചാരിറ്റി വിങ് കൺവീനർ ജിബി ജോൺ നിയന്ത്രിച്ചു. ജ്യോതി പ്രമോദ്, ആൻസി ആസിഫ് , ഷാമില ഇസ്മായിൽ, ആൻസി സൈമൺ, അർച്ചന ജഗത് എന്നിവർ മെഡിക്കൽ ക്യാമ്പ് നിയന്ത്രിച്ചു.