മനാമ:കേരളത്തിലെ അറിയപ്പെടുന്ന കോളേജുകളിൽ ഒന്നായ മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെ പൂർവവിദ്യാർത്ഥികൾ ബഹറിനിൽ ഒത്തുചേരുന്നു.1964ൽ സ്ഥാപിതമായ കോളേജിൽ നിന്ന് അനേകം പ്രഗത്ഭരായ ആളുകളാണ് പഠിച്ചിറങ്ങിട്ടുള്ളത് . ഇന്ന് എല്ലാ ഗൾഫ് രാജ്യങ്ങളിലും പൂർവവിദ്യാർത്ഥികളുടെ സംഘടന നിലവിൽ ഉണ്ട്. ബഹറിനിലും അങ്ങനെ ഒരു കൂട്ടായ്മ ആരംഭിക്കുകയാണ്.

ഡിസംബർ മാസം 12 ആം തിയതി ബിഷപ്പ് മൂർ കോളേജ് പ്രിൻസിപ്പൽ ഡോ. ജേക്കബ് ചാണ്ടി ബഹറിനിൽ വെച്ച് കൂട്ടായ്മ ഔദ്യോഗികമായി പ്രഖ്യാപിക്കും.ബഹ്റൈനിലുള്ള ബിഷപ്പ് മൂർ കോളേജിലെ എല്ലാ പൂർവവിദ്യാർത്ഥികളെയും ഉൾപെടുത്തികൊണ്ടുള്ള ഈ പരുപാടിയുടെ കൂടുതൽ വിവരങ്ങൾക്കായിലിജോ കെ അലെക്‌സിനെ 35526300 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.