മനാമ: ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ 2022 എൻട്രി കൂപ്പണുകളുടെ നറുക്കെടുപ്പിൽ ജേതാക്കളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഡിസംബർ 6നു ചൊവ്വാഴ്ച ഇസ ടൗൺ ജഷന്മാൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, സ്‌കൂൾ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ് , മുഹമ്മദ് ഖുർഷീദ് ആലം, പ്രേമലത എൻ.എസ് , രാജേഷ് എം എൻ, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, റിഫാ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, സയാനി മോട്ടോഴ്സ് ജനറൽ മാനേജർ മുഹമ്മദ് സാക്കി, അസി.ജനറൽ മാനേജർ മുഹമ്മദ് മുറബത്തി, ഷകീൽ ഗ്രൂപ്പ് ചെയർമാൻ ആൻഡ് എം.ഡി ഷക്കീൽ അഹമ്മദ്, നൈല ഷക്കീൽ,ലോസ്റ്റ് പാരഡൈസ് ഓഫ് ദിൽമൻ അസി.ജനറൽ മേനേജർ മുഹമ്മദ് കാഷിഫ് ജീലാനി, നാഷണൽ ട്രാൻസ്പോർട് കമ്പനി ഓപ്പറേഷൻസ് മാനേജർ ബ്ലെസൺ വർഗീസ്, സംഘാടക സമിതി ജനറൽ കൺവീനർ ഷാനവാസ് പി.കെ, മുഖ്യ രക്ഷാധികാരി മുഹമ്മദ് ഹുസ്സൈൻ മാലിം, ജനറൽ കോഓർഡിനേറ്റർ വിപിൻ പി.എം, സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടയ്ക്കൽ, വൈസ് പ്രിൻസിപ്പൽമാരും മറ്റ് ഫെയർ കമ്മിറ്റി ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.എൻട്രി കൂപ്പണുകളുടെ നറുക്കെടുപ്പ് വ്യവസായ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഞായറാഴ്ച (നവം.27) ഐസ ടൗണിലെ സ്‌കൂൾ കാമ്പസിൽ നടത്തിയിരുന്നു.

ചടങ്ങിൽ താഴെപ്പറയുന്ന സമ്മാനങ്ങൾ വിതരണം ചെയ്യുകയും സ്‌പോൺസർമാരെയും സംഘാടക സമിതി അംഗങ്ങളെയും ആദരിക്കുകയും ചെയ്തു. സമ്മാനങ്ങൾ : 1. മർവ മൻസൂർ (ടിക്കറ്റ് നമ്പർ 086007)-മിത്സുബിഷി എ.എസ്.എക്‌സ് കാർ, 2. ഫാത്തിമത്തുൽ ഷഹർബാനു (ടിക്കറ്റ് നമ്പർ 109006)-എം.ജി ഫൈവ് കാർ, 3. ബൻവാരിലാൽ (ടിക്കറ്റ് നമ്പർ 001327) -ഫ്രിഡ്ജ്, 4. അഷ്റഫ് കെ പി മുഹമ്മദ് (ടിക്കറ്റ് നമ്പർ 143849)- എൽ.ഇ.ഡി ടെലിവിഷൻ, 5. ജയമോൾ (ടിക്കറ്റ് നമ്പർ 036642)-വാഷിങ് മെഷീൻ, 6. ജോസഫ് വി കുര്യൻ (ടിക്കറ്റ് നമ്പർ 015571)-നിക്കോൺ ക്യാമറ, 7. യൂസഫ് (ടിക്കറ്റ് നമ്പർ 060387) - മൈക്രോവേവ് ഓവൻ, 8. ഉനൈസ് ടി- (ടിക്കറ്റ് നമ്പർ 110063) വാക്വം ക്ലീനർ, 9. വിഘ്‌നേഷ് ജീവൻ (ടിക്കറ്റ് നമ്പർ 138437)-നിയോ ഗ്ലൂക്കോമീറ്റർ, 10. ഐറിൻ മറിയം സെലിമോൻ (ടിക്കറ്റ് നമ്പർ 003711) -കാമിനോമോട്ടോ ഹെയർ കെയർ ഗിഫ്റ്റ് പായ്ക്ക് ജപ്പാൻ.