മനാമ: ഐ വൈ സി ഇന്റർനാഷണൽ ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ 'ഐവൈസി യൂത്ത് കപ്പ്' പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിക്കുന്നു. ബഹ്റൈൻ നാഷണൽ ഡേയോട് അനുബന്ധിച്ചാണ് മത്സരം സംഘടിപ്പിക്കുക.16 ടീമുകൾ പങ്കെടുക്കുന്ന മത്സരം ഡിസംബർ 8 ന് രാത്രി 8 മണിക്ക് ആരംഭിക്കും.

സനാബിസിൽ സ്ഥിതി ചെയ്യുന്ന അർബൻ അവന്യുഫുട്‌ബോൾ ടർഫിലാണ് മത്സരം നടക്കുക.ഐവൈസി ഇന്റർനാഷണൽ ഗ്ലോബൽ ഹെഡ് യാഷ് ചൗധരി ഉത്ഘാടനം ചെയ്യും. മിഡ്ഡിൽ ഈസ്റ്റ് ,ഏഷ്യ കോഡിനേറ്റർ ഫ്രഡി ജോർജ് വിശിഷ്ട അതിഥിയായി പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് ഫിറോസ് നങ്ങാരത്ത് 3377 3767,സുനിൽ ചെറിയാൻ 36831702 എന്നിവരുമായി ബന്ധപ്പെടാം.

ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന എ വൈ സി ഇന്റർനാഷണൽ ഗ്ലോബൽ ചെയർമാൻ യാഷ് ചൗധരിയെയും,മിഡിൽ ഈസ്റ്റ് ആൻഡ് ഏഷ്യ കോഡിനേറ്റർ ഫ്രഡി ജോർജിനെയും ഐവൈസി ബഹ്റൈൻ കൗൺസിലിന്റെ നേതൃത്വത്തിൽ ബഹ്റൈൻ വിമാനത്താവളത്തിൽ സ്വീകരിച്ചു.