- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷനായി തെരഞ്ഞടുക്കപ്പെട്ട അബ്ദുൽ വാഹിദ് ഖറാത്തയെ ഫ്രന്റ്സ് ഭാരാവാഹികൾ സന്ദർശിച്ചു
മനാമ : ബഹ്റൈൻ പാർലമെന്റ് രണ്ടാം ഉപാദ്ധ്യക്ഷനായി തെരഞ്ഞടുക്കപ്പെട്ട അബ്ദുൽ വാഹിദ് ഖറാത്തയെ ഫ്രന്റ്സ് ഭാരവാഹികൾ സന്ദർശിച്ചു. പൊതുപ്രവർത്തകൻ എന്ന നിലക്ക് ഏറെ ശ്ലാഖനീയമായ പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തി കൊണ്ടിരിക്കുന്നത്. അർഹതപ്പെട്ട അംഗീകാരമാണ് അദ്ദേഹത്തെ തേടിയെത്തിയതെന്ന് ഫ്രന്റ്സ് ഭാരവാഹികൾ പറഞ്ഞു.
വിദേശികൾക്കും സ്വദേശികൾക്കും ഏറെ പ്രിയങ്കരനായ അദ്ദേഹം എംപി. ആയിരുന്നപ്പോഴും അല്ലാത്തപ്പോഴും ജീവകാരുണ്യ - സാമൂഹിക പ്രവർത്തങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാഴ്ച വെച്ചതെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. ഫ്രന്റ്സ് ആക്ടിങ്ങ് പ്രസിഡന്റ് എം.എം.സുബൈർ, വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
Next Story