മനാമ:ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് ഐ വൈ സി ഇന്റർനാഷണൽ ബഹ്റൈൻ കൗൺസിലിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അസ്രിയിൽ സ്ഥിതി ചെയ്യുന്ന മോഡേൺ മെക്കാനിക് & ഇലെക്ട്രിക്കൽ കമ്പനിയുടെ ക്യാമ്പിൽ ആസ്റ്റർ ക്ലിനിക്കുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ക്യാമ്പ് ഐവൈസി ഇന്റർനാഷണൽ ഗ്ലോബൽ ചെയർമാൻ യാഷ് ചൗധരി ഉത്ഘാടനം ചെയ്തു. ഏഷ്യ മിഡിൽ ഈസ്റ്റ് കോഡിനേറ്റർ ഫ്രഡി ജോർജ്,രാജു കല്ലുംപുറം,ഷെമിലി പി ജോൺ,ബെൻസി ഗനിയുഡ് വാസ്റ്റിൻ,അബ്രഹാം സാമുവേൽ എന്നിവർ സന്നിഹിതരായിരുന്നു.

കമ്പനി ഓപ്പറേഷൻ മാനേജർ സെന്തിൽ കുമാർ,രതീഷ് മോഹൻ,ഐവൈസി കൗൺസിൽ അംഗങ്ങളായ സൽമാനുൽ ഫാരിസ്, അനസ് റഹിം,നിസാർ കുന്നുംകുളത്തിങ്കൽ,റംഷാദ് അയിലക്കാട്,ബേസിൽ നെല്ലിമറ്റം,ഫിറോസ് നങ്ങാരത്ത്,ഫാസിൽ വട്ടോളി, സുനിൽ ചെറിയാൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി