ഹറിൻ കുടുംബ സൗഹൃദ വേദി സിൽവർ ജൂബിലി ആഘോഷം പ്രൗഢഗംഭീരമായ ചടങ്ങോട് ബഹറിൻ കേരള സമാജത്തിൽ വെച്ച് നടത്തുകയുണ്ടായി, വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം ബഹ്റൈൻ പാർലമെന്റ് അംഗം ഹസ്സൻ ഈദ് റാഷിദ് ബുക്കാമസ് ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. പ്രസിഡണ്ട് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ചു പ്രവാസി ഭാരതിയ സമ്മാൻ ജേതാവ് ഖത്തർ എൻജീനിറിങ്ങ് സിഇഒ.കെ.ജി.ബാബുരാജ്,ബഹ്‌റൈൻപ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യപ്രവർത്തകനുമായ പമ്പാവാസൻ നായർ,ബഹ്‌റൈൻ കാൻസർ കെയർ ചെയർമാനും സൽമാനിയ മെഡിക്കൽ കോളേജ് എമർജെൻസി വിഭാഗത്തിന്റെ തലവനും ആയ ഡോ.പി.വി. ചെറിയാൻ, imac ചെയർമാനും സാമൂഹിക പ്രവർത്തകനും ആയ ഫ്രാൻസിസ് കൈതാരം, പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യപ്രവർത്തകനുമായ അലക്‌സ് ബേബി, കുടുംബ സൗഹൃദ വേദിയുടെ രക്ഷാധികാരി അജിത് കുമാർ തുടങ്ങിയവരെ ആദരിച്ചു എബി തോമസ് സ്വാഗതവും ജ്യോതിഷ് പണിക്കർ നന്ദിയും രേഖപ്പെടുത്തി.

കുടുംബ സൗഹൃദവേദി പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ചെമ്പൻ ജെലാൽ, ഐസിആർഎഫ് ചെയർമാൻ ഡോക്ടർ ബാബുരാമചന്ദ്രൻ, ബഹറിൻ ഇന്ത്യ എഡ്യൂക്കേഷൻ ഫോറം പ്രസിഡന്റ് സോവിച്ചൻ ചേനാട്ടുശ്ശേരി, മോനി ഒടിക്കണ്ടത്തിൽ, ലേഡീസ് വിങ് പ്രസിഡന്റ് മിനി റോയ്, തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു വിവിധ പരിപാടികൾക്ക് പ്രോഗ്രാം ഡയറക്ടർ മനോജ് മയ്യന്നൂർ,തോമസ് ഫിലിപ്പ്,, മണിക്കുട്ടൻ, വിനയചന്ദ്രൻ നായർ, രാജൻ, ഗണേശ് കുമാർ, ഗോപാലൻ വി സി,ജോണി താമരശ്ശേരി, ഷാജി പുതുക്കുടി, രാജേഷ് കുമാർ, ജയേഷ്, റിതിൻ തിലകൻ, പ്രജീഷ്, അജി ജോർജ്, സൽമാൻ ഫാരിസ്, ജോർജ് മാത്യു, ബബിന സുനിൽ,സുഭാഷ് അങ്ങാടിക്കൽ, ശുഭ അജിത്ത്, അഖിൽ,രാജീവ് മാഹി, സൈറ പ്രമോദ്, അഞ്ചു സന്തോഷ്, സുനിത, റോയ് മാത്യു, തുടങ്ങിയവർ നേതൃത്വം നൽകി വാർഷിക ആഘോഷ പരിപാടികളോട് അനുബന്ധിച്ച് ചലച്ചിത്ര പിന്നണി ഗായിക അഖില ആനന്ദ്, ഗായകൻ വിൽസരാജ്,കലാഭവൻ ജോഷി, ആബിദ് കണ്ണൂർ, മഞ്ജു പത്രോസ്, നസീബ് കലാഭവൻ, തുടങ്ങിയവർ ഒരുക്കിയ കലാപരിപാടികൾ ഉണ്ടായിരുന്നു