- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.കെ. ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ കെ.എം.സി.സി. ബഹ്‌റൈൻ പ്രതിഷേധിച്ചു
ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാട്ടുന്ന യുവജനപ്രസ്ഥാനങ്ങളെയും നേതാക്കളെയും അറസ്റ്റ് ചെയ്ത് പിന്തിരിപ്പിക്കാം എന്നു കരുതുന്ന പിണറായി സർക്കാർ ഫാഷിസ്റ്റ് ശൈലിയിലേക്കാണ് കേരളത്തെ നയിക്കുന്നതെന്ന് കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
സെക്രെട്ടറിയേറ്റ് സമരം കഴിഞ്ഞു ദിവസങ്ങൾക്ക് ശേഷവും അറസ്റ്റ് തുടരുകയും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ വരെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധി ക്കുന്നതായി കെ.എം.സി.സി. സംസ്ഥാനകമ്മിറ്റി അഭിപ്രായപ്പെട്ടു. ഇത്തരം ജനാധിപത്യ വിരുദ്ധ സമീപനങ്ങൾക്കെതിരെ കേരളത്തിന്റെ പൊതു വികാരം ഉയർന്നു വരണമെന്നും കെഎംസിസി അഭ്യർത്ഥിച്ചു.
Next Story