- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ സംഘടനയായ ആലപ്പുഴ പ്രവാസി അസോസിയേഷൻ കുടുംബ സംഗമം സംഘടിപ്പിച്ചു
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ (APAB) ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്‌സിൽ വച്ച് നടത്തിയ കുടുംബ സംഗമത്തിൽ അസോസിയേഷൻ പ്രസിഡന്റ് അനിൽ കായംകുളം അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി രാജേഷ് മാവേലിക്കര സ്വാഗതവും വൈസ് പ്രസിഡന്റ് സാം കാവാലം, ട്രഷറർ അജിത്ത് എടത്വ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ജെയ്സൺ കൂടാംപള്ളത്ത്, ജോർജ് അമ്പലപ്പുഴ, ജയലാൽ ചിങ്ങോലി, പ്രദീപ് നെടുമുടി, ശ്രീകുമാർ മാവേലിക്കര, രാജീവ് പള്ളിപ്പാട് എന്നിവർ ആശംസകൾ നേർന്നു.
ജോയിന്റ് സെക്രട്ടറി അനൂപ് ഹരിപ്പാട് കൃതഞ്ജത രേഖപ്പെടുത്തി.അസോസിയേഷൻ അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും കുടുംബാംഗങ്ങളുടെയും, കുട്ടികളുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ടും കുടുംബ സംഗമം മികവുറ്റതായിമാറി
ഈ ഒത്തുകൂടൽ വൻ വിജയമാക്കി തീർത്ത APAB അംഗങ്ങൾക്കും, അവരുടെ കുടുംബാംഗങ്ങൾക്കും അസോസിയേഷൻ ഭാരവാഹികൾ നന്ദി അറിയിച്ചു.