മനാമ: ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് ക്യാപിറ്റൽ ഗവർണറേറ്റ് സംഘടിപ്പിച്ച ദീപാലങ്കാര മത്സരത്തിൽ ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിന് ആദരം. മികച്ച ദീപാലങ്കാര ഒരുക്കിയതിന് സ്വകാര്യ കെട്ടിട വിഭാഗത്തിലാണ് പുരസ്‌കാരം.

മെഡിക്കൽ സെന്റർ കെട്ടിടം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ചുവപ്പും വെള്ളയും ഇടകലർന്ന വൈദ്യുത ദീപങ്ങളാൽ അലങ്കരിച്ചിരുന്നു. ബഹ്റൈൻ ദേശീയ പാതകയുടെ നിറത്തോടെയുള്ള അലങ്കാരം വർണകാഴ്ചകളൊരുക്കി.
ക്യാപിറ്റൽ ഗവർണറേറ്റിൽ തിങ്കളാഴ്ച നടന്ന ചടങ്ങിൽ ഗവർണർ റാഷിദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ റാഷിദ് അൽ ഖലീഫയിൽ നിന്നും ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ അഡ്‌മിനിസ്ട്രേഷൻ മാനേജർ സക്കീർ ഹുസൈനും മാർക്കറ്റിങ് മാനേജർ മൂസാ അഹമ്മദും മെമന്റോ ഏറ്റുവാങ്ങി.തുടർച്ചയായ നാലാം വർഷമാണ് ദീപാലങ്കാരമത്സരത്തിൽ ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ പുരസ്‌കാരം നേടുന്നത്.

മികച്ച ചികിത്സയും പരിചരണവുമായി ബഹ്റൈൻ ആരോഗ്യ മേഖലയിൽ 19-ാം വർഷത്തിലേക്കു പ്രവേശിക്കുകയാണ് ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ. ഏഴു നില കെട്ടിടത്തിൽ മെഡിക്കൽ സെന്ററും മൂന്നു നില കെട്ടിടത്തിൽ ഡെന്റൽപ്രീ എംപ്ലോയ്മെന്റ് മെഡിക്കൽ സെന്ററും പ്രവർത്തിക്കുന്നു. ഇന്റേണൽ മെഡിസിൻ വിഭാഗത്തിൽ ഒരു കൺസൾട്ടന്റിന്റെയും നാല് സ്പെഷ്യലിറ്റ്് ഡോക്ടർമാരുടെയും ശിശുരോഗ വിഭാഗത്തിലും ഓർത്തോപീഡിക് വിഭാഗത്തിലും മൂന്നു വീതം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെയും സേവനം ലഭ്യമാണ്.

റേഡിയോളജി വിഭാഗത്തിൽ ഒരു കൺസൾട്ടന്റും രണ്ട് സപെഷ്യലിസറ്റ് ഡോക്ടർമാരും ഗൈനക്കോളജി വിഭാഗത്തിൽ ഒരു കൺസൾട്ടന്റും മൂന്ന് സപെഷ്യലിസ്്റ്റ് ഡോക്ടർമാരും പ്രവർത്തിക്കുന്നു. സിടി സ്‌കാൻ, മാമോഗ്രാം, എക്കോ-ടിഎംടി പരിശോധനകളും കോവിഡ്-19 ആർടിപിസിആർ പരിശോധനയും ലഭ്യമാണ്.