- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം സമാഹരിച്ച ദുരിതാശ്വാസ സാമഗ്രികൾ ടർക്കിഷ് അംബാസിഡർ എച്ച് ഇ. എസിൻ കാക്കിലിനു കൈമാറി
തുർക്കിയിലെയും സിറിയയിലെയുംഭൂകമ്പ ബാധിത പ്രദേശങ്ങളിലെ ആളുകളെ സഹായിക്കുന്നതിൽ ലോക സമൂഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബികെഎസ്. ദുരിതബാധിത പ്രദേശങ്ങളിലേക്ക് അയയ്ക്കുന്നതിനായി നിരവധി ദുരിതാശ്വാസ സാമഗ്രികൾ ടർക്കിഷ് അംബാസിഡർ H.E. എസിൻ കാക്കിലിനു കൈമാറി.
ഫെബ്രുവരി 13 ന് ബികെഎസ് പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, അസിസ്റ്റന്റ് സെക്രട്ടറി വറുഗീസ് ജോർജ്ജ് എന്നിവർ തുർക്കി എംബസി സന്ദർശിച്ച് സാധനങ്ങൾ കൈമാറി.
സമാജത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണച്ച ഓരോരുത്തർക്കും പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ആത്മാർത്ഥമായ നന്ദി അറിയിച്ചു.
Next Story