- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ വൈ സി സി ട്യൂബ്ളി-സൽമാബാദ് ഏരിയാ കമ്മറ്റിക്ക് പുതിയ നേതൃത്വം
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി ബഹ്റൈൻ ) വാർഷിക പുനഃസംഘടനയുടെ ഭാഗമായി നടന്ന ട്യൂബ്ളി-സൽമാബാദ് ഏരിയാ തിരഞ്ഞെടുപ്പ് കൺവൻഷനും, മെമ്പർഷിപ് കാമ്പയിനും ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്ഘാടനം ചെയ്യ്തു. ഏരിയാ വൈസ് പ്രസിഡന്റ് നവീൻ ചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. ഫൈസൽ അലി അക്‌ബർ സ്വാഗതം ആശംസിച്ചു.
ഐ വൈ സി സി ദേശീയ ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ്, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുൻ ദേശീയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം തിരഞ്ഞെടുപ്പ് പ്രവർത്തങ്ങൾ നിയന്ത്രിച്ചു.
ട്യൂബ്ളി-സൽമാബാദ് ഏരിയാ കമ്മറ്റിയുടെ 2023 - 24 വർഷത്തെ ഭാരവാഹികൾ.
പ്രസിഡന്റ് : സാദത്ത് കരിപ്പാക്കുളം, സെക്രട്ടറി : സലീം അബു താലിബ് , ട്രഷറർ : ആഷിഖ് ഷാജഹാൻ , വൈസ് പ്രസിഡന്റ് : സുബിൻ പി, ജോയിന്റ് സെക്രട്ടറി : ജമീൽ കണ്ണൂർ
ഏരിയാ എക്‌സിക്യൂട്ടീവ് അംഗങ്ങൾ: ഏബൽ തോമസ് , ജിതിൻ കൊല്ലം, സെബി പുള്ള്, ഫൈസൽ അലി അക്‌ബർ, ഷംസീർ വടകരദേശീയ കമ്മറ്റി അംഗങ്ങൾ : രഞ്ജിത്ത് പി എം, ബിനു പുത്തൻപുരയിൽ, നവീൻ ചന്ദ്രൻ, ഷാഫി വയനാട്.