ടുവണ്ണൂർ ഗ്‌ളോബൽ ഫോറം ബഹ്‌റൈൻ ചാപ്റ്റർ വനിതാ വിഭാഗം, പ്രസിഡന്റ് രവിതാ വിപിന്റെയും, സെക്രട്ടറി സാജിതാ ബക്കറിന്റെയും നേതൃത്വത്തിൽ (NGF Ladies wing) സ്ത്രീകൾക്കും കുട്ടികൾക്കുമായി Picnic നടത്തുകയുണ്ടായി.രാവിലെ റിഫയിൽ നിന്നും തുടങ്ങി Riffa fort,Camel park, Grand Mosque,Mariena beach, National Museum,Muharraq Kubra Garden എന്നിവ ഒന്നും വിട്ടു കളയാതെ കവർ ചെയ്യാൻ വീശിയടിക്കുന്ന പൊടിക്കാറ്റും,കടുത്ത തണുപ്പും മഹിളാ രത്‌നങ്ങൾക്ക് തടസ്സമായില്ലെന്നത് അത്ഭുതപ്പെടുത്തി...

ഒപ്പം ആഴ്ചാന്തൃവും അനവധി തിരക്കുകളും മാറ്റി വച്ച് തികച്ചും തങ്ങൾക്കും കുട്ടികൾക്കുമായി ഈ ദിവസം അവർആഘോഷിക്കുകയായിരുന്നു.കൃതൃനിഷ്ടയും പ്‌ളാനിംഗും ഗാനമേളയും അന്താക്ഷരിയുമൊക്കയായി പന്‌കെടുത്തവർ പിക്‌നിക്ക് ഗംഭീരമാക്കി. എക്‌സിക്യൂട്ടീവ് അംഗങ്ങളായ സാലിഹ നഫീൽ,ഷബ് ല നദീർ,ഷംന ഷബീർ,ഷബിന മിറാസ്,സൗജ മുഹമ്മദ്,ഷംസിയ മിയാസ് എന്നിവർ നിയന്ത്രിച്ചു.

അസ്‌ന സജു കുറ്റിനിക്കാട്ട്,ഹൈറുന്നിസ റസാക് എന്നിവർ അതിഥികളായി പങ്കെടുത്തു.