- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന്റെ സാഹോദര്യം നിലനിർത്തണം. ഐ.സി.എഫ് ഹാർമണി കോൺക്ലേവ്
മനാമ: കേരളത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹോദര്യവും മതസൗഹാർദ്ധവും തിരിച്ചുപിടിക്കാൻ നാം പ്രതിജ്ഞാബദ്ധരാകണമെന്ന് ഐ.സി.എഫ് ഹാർമണി കോൺക്ലേവ്. മറ്റു ജനവിഭാഗങ്ങൾക്കും ഇതര സമുദായങ്ങൾക്കും മുറിവേൽക്കാതിരിക്കാൻ പരസ്പരം കരുതലും ശ്രദ്ധയും ഉണ്ടാകണം. കേരളം സൗഹൃദത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ലോകത്തിന് തന്നെ മാതൃകയാണെന്നും ആ പൈതൃകം നിലനിർത്താൻ പ്രവാസ ലോകത്ത് ഐ.സി.എഫ് നടത്തുന്ന പ്രവർത്തനങ്ങളോട് ഐക്യപ്പെടുന്നുവെന്ന് പരിപാടിയിൽ സംബന്ധിച്ച ബഹ്റൈനിലെ പ്രമുഖരായ സാമൂഹ്യ പ്രവർത്തകർ പറഞ്ഞു.
'സ്‌നേഹ കേരളം: പ്രവാസത്തിന്റെ കരുതൽ' എന്ന ശീർഷകത്തിൽ മാർച്ച് 17 വരെ ഐ സി എഫ് നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി മനാമ കെ.സി.എ ഹാളിൽ സംഘടിപ്പിച്ച ഹാർമണി കോൺക്ലേവ് കേരള വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് ഇന്റർ നാഷണൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി ഒമാൻ പ്രമേയ പ്രഭാഷണം നടത്തി. ഐ സി എഫ് നാഷണൽ പ്രസിഡന്റ് സൈനുദ്ധീൻ സഖാഫി അധ്യക്ഷത വഹിച്ചു.
ബഹ്റൈനിലെ സാമൂഹിക സാസ്‌കാരിക രാഷ്ട്രീയ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളായ പി.വി. രാധാകൃഷ്ണ പിള്ള, സോമൻ ബേബി, ഡോ. പി വി ചെറിയാൻ, റവ.ഫാദർ ഷാബു ലോറൻസ്, സുബൈർ കണ്ണൂർ, രാജു കല്ലുംപുറം, പി. ഉണ്ണികൃഷ്ണൻ, ഫ്രാൻസിസ് കൈതാരത്ത്, കെ.ടി.സലീം, ബഷീർ അമ്പലായി, പ്രദീപ് പത്തേരി, അബ്രഹാം ജോൺ, നിത്യൻ തോമസ്, ചെമ്പൻ ജലാൽ, മൊയ്തീൻ കുട്ടി പുളിക്കൽ, നിസാർ കൊല്ലം, ഫസലൂൽ ഹഖ് തുടങ്ങിയവർ സംസാരിച്ചു. വർഗീസ് കാരക്കൽ, പ്രദീപ് പുറവങ്കര, നാസർ മഞ്ചേരി, ജ്യോതിഷ് പണിക്കർ, ലത്തീഫ് ആയഞ്ചേരി, കെ സി തോമസ്, സൽമാൻ ഫാരിസ്, പങ്കജ് നാഭൻ, റഫീഖ് അബ്ദുല്ല, മണിക്കുട്ടൻ, നൗഷാദ് മഞ്ഞപ്പാറ, അസീൽ അബ്ദുൽ റഹ്മാൻ, ഫിറോസ് തിരുവത്ര തുടങ്ങിയവർ സംബന്ധിച്ചു.
ഐ.സി.എഫിനെയും അതിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെയും പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി സദസ്സിൽ പ്രദർശിപ്പിച്ചു. ഐ.സി.എഫ് ജനറൽ സെക്രട്ടറി എം.സി. അബ്ദുൽ കരീം സ്വാഗതവും ഷമീർ പന്നൂർ നന്ദിയും പറഞ്ഞു.
ഷാനവാസ് മദനി, സിയാദ് വളപട്ടണം, ഹകീം സഖാഫി, ഷംസു പൂക്കയിൽ, നിസാർ എടപ്പാൾ, മുസ്തഫ ഹാജി, നൗഫൽ മയ്യേരി, സി എച്ച് അഷ്റഫ്, നൗഷാദ് കാസർഗോഡ്, സമദ് കാക്കടവ്, ഷംസു മാമ്പ തുടങ്ങിയവർ നേതൃത്വം നൽകി.
ക്യാമ്പയിനിന്റെ ഭാഗമായി മാർച്ച് ആദ്യവാരം 'സ്നേഹത്തണലിൽ നാട്ടോർമകളിൽ' എന്ന പേരിൽ ബഹ്റൈനിലെ എട്ടു സെൻട്രലുകളിൽ കേരളത്തിലെ വിവിധ എംഎൽഎ മാരെ പങ്കെടുപ്പിച്ചു ജനകീയ സദസ്സുകൾ നടക്കും. പ്രാദേശിക തലത്തിൽ സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന 'ചായച്ചർച്ചകൾ' ഐ.സി.എഫിന്റെ 42 യൂണിറ്റുകളിലും നടക്കും.