മനാമ: ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ വിവിധ പരിപാടികളോടെ ലോക വനിതാ ദിനം ആഘോഷിച്ചു.മെഡിക്കൽ ഡയരക്ടർ ഡോ. സൽമാൻ ഗരീബ്, സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ. സുനിത കുമ്പള എന്നിവർ സംസാരിച്ചു.

ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ സ്ത്രീ നേടിയ മുന്നേറ്റത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഈ ദിനമെന്ന് ഡോ. സൽമാൻ പറഞ്ഞു. സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി നടത്തിയ ചരിത്രപരമായ യാത്രയുടെ പ്രതീകമാണ് ഓരോ വനിതാ ദിനവും.പിആർഒ അമ്ന ഹസ്സൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ വനിതാ ജീവനക്കാരെ ആദരിച്ചു.

ലിംഗസമത്വത്തിൽ പുതിയ കണ്ടുപിടിത്തങ്ങളുടെയും സാങ്കേതികവിദ്യയുടെയും സ്ഥാനം' എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ലോക വനിതാ ദിനാഘോഷം. സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് സാങ്കേതികവിദ്യ എത്രത്തോളം സഹായകരമാകുന്നു എന്നതാണ് ഈ വർഷത്തെ വനിതാ ദിനം കൂടുതലായും ചർച്ച ചെയ്യുന്നത്.