മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐവൈസിസി) ബഹ്റൈൻ 2023-24 വർഷത്തെ ദേശീയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. വെള്ളിയാഴ്‌ച്ച ചേർന്ന 60 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്പ്രസിഡന്റായി ഫാസിൽ വട്ടോളി,ജനറൽ സെക്രട്ടറിയായി അലൻ ഐസക്ക്,ട്രഷററായി നിധീഷ് ചന്ദ്രൻ എന്നിവരെ തെരെഞ്ഞെടുത്തു.നാട്ടിൽകെ എസ് യു,യൂത്ത് കോൺഗ്രസ് നേതൃനിരയിൽ പ്രവർത്തിച്ച മുൻപരിചയം കൈമുതലാക്കിയാണ് മൂവരും ഐവൈസിസി നേതൃത്വത്തിലേക്ക് എത്തുന്നത്.

മറ്റ് ഭാരവാഹികൾ
വൈസ് പ്രസിഡന്റുമാർ:
വിൻസു കൂത്തപ്പള്ളി
ഷബീർ മുക്കൻ
ജോയിന്റ് സെക്രട്ടറിമാർ
ജയഫർ അലി വെള്ളേങ്ങര
ഷിബിൻ തോമസ്
ജോയിന്റ് ട്രഷറർ
ഹരി ഭാസ്‌കർ
ചാരിറ്റി വിങ് കൺവീനർ
അനസ് റഹിം
ആർട്‌സ് വിങ് കൺവീനർ
ജോൺസൺ ഫോർട്ട് കൊച്ചി
സ്പോർട്സ് വിങ് കൺവീനർ
ജിജോമോൻ മാത്യു
മെമ്പർഷിപ്പ് കൺവീനർ
അജ്മൽ ചാലിൽ
ഐടി & മീഡിയ സെൽ കൺവീനർ
ബേസിൽ നെല്ലിമറ്റം.

ഐ വൈ സി സി ബഹ്റൈൻ രൂപീകൃതമായിട്ട് 10 വർഷം പൂർത്തിയാക്കുകയാണ്. എല്ലാവർഷവും കമ്മറ്റി മാറി വരുന്നു എന്നത് സംഘടനയുടെ പ്രത്യേകതയാണ്. രണ്ട് മാസം നീണ്ട് നിന്ന മെമ്പർഷിപ്പ് ക്യാമ്പയിനും,അതിന് ശേഷം സംഘടനയുടെ 9 ഏരിയ കമ്മറ്റികളിലും പുതിയ നേതൃത്വത്തെ തെരെഞ്ഞെടുക്കുകയും ചെയ്തു. 9 ഏരിയയിൽ നിന്നും സെൻട്രൽ എക്‌സിക്യൂട്ടീവിലേക്ക് ആളുകളെ തെരഞ്ഞെടുത്തു,അവർ ചേർന്നാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.ട്രഷറർ സ്ഥാനത്തേക്ക് വോട്ടെടുപ്പിലൂടെയും മറ്റ് ഭാരവാഹികളെ എക്‌സിക്യൂട്ടീവ് കമ്മറ്റി ഐക്യകണ്ടേനയുമാണ് തെരെഞ്ഞെടുത്തത്. സംഘടന 10 ആം വർഷത്തേക്ക് പ്രവേശിക്കുന്ന കാലയളവിൽ നിലവിൽ വരുന്ന കമ്മറ്റിയിൽ നാല് മുൻ പ്രസിഡന്റുമാരും,രണ്ട് മുൻ ജനറൽ സെക്രട്ടറിമാരും,രണ്ട് മുൻ ട്രഷറർമാരും ഭാരവാഹികളായിട്ടുണ്ട്. മുഖ്യ വരണാധികാരി അജ്മൽ ചാലിൽ,മുൻ ഭാരവാഹികളായ ജിതിൻ പരിയാരം,ബെൻസി ഗനിയുഡ് വാസ്റ്റിൻ,വിനോദ് ആറ്റിങ്ങൽ എന്നിവർ ചേർന്നാണ് തെരെഞ്ഞെടുപ്പ് ചടങ്ങുകൾ നിയന്ത്രിച്ചത്

പുതിയ നേതൃത്വത്തിന് സ്ഥാന കൈമാറ്റ ചടങ്ങും അനുമോദന യോഗവും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഫാസിൽ വട്ടോളിയുടെ അധ്യക്ഷതയിൽ നടന്നു. ചടങ്ങിന് ദേശീയ ജനറൽ സെക്രട്ടറി അലൻ ഐസക്ക് സ്വാഗതം പറഞ്ഞു. മുൻ പ്രസിഡന്റ് ബ്ലെസൻ മാത്യു, ജിതിൻ പരിയാരം, മുൻ ജനറൽ സെക്രട്ടറി ബെൻസി ഗനിയുഡ്,എബിയോൺ അഗസ്റ്റിൻ, മുൻ ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ, സൽമാനിയ ഏരിയാ പ്രസിഡന്റ് ഷഫീഖ് കൊല്ലം, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ബിനു പുത്തൻപുരയിൽ, ബെന്നി മാത്യു, രഞ്ജിത്ത് പി എം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിനു ദേശീയ ട്രഷറർ നിതീഷ് ചന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു