- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎംസിസി ജില്ലാ കമ്മിറ്റിയുടെ തീം സോങ് റിലീസ് ചെയ്തു
മനാമ. കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സി എച് മുഹമ്മദ് കോയ സ്മാരക വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണത്തിന്റെ ഭാഗമായുള്ള തീം സോങ് പ്രശസ്ത വാഗ്മിയും മോട്ടിവേറ്റർ സ്പീകറുമായ റാഷിദ് ഗസാലി റിലീസ് ചെയ്തു.
പ്രശസ്ത ഗായകനും ഗാന രചയിതാവുമായ ആശിർ വടകര രചിച്ചു അദ്ദേഹവും ഹൈമ,
നസ്ര എന്നിവരും കൂടിആലപിച്ച ഗാനത്തിന്റെ ആവിഷ്‌കാരം ജില്ലാ കെഎംസിസി യുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങളിലൂടെ ഊളിയിട്ടിറങ്ങുന്നതായിരുന്നു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഡോക്ടർ സുബൈർ ഹുദവിക്ക് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫസർ ഖാദർ മൊയ്ദീൻ അവാർഡ് സമ്മാനിക്കും. അഹ്ലൻ റമദാൻ പരിപാടിയും ഉണ്ടായിരിക്കുന്നതാണ്.ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി സി കെ സുബൈർ ചടങ്ങിൽ സംബന്ധിക്കും.
ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌റുമാരായ ശംസുദ്ധീൻ വെള്ളിക്കുളങ്ങര, ഗഫൂർ കൈപമംഗലം ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി, ജനറൽ സെക്രട്ടറി അഷ്റഫ് അഴിയൂർ, ഓർഗനൈസിങ് സെക്രട്ടറി ഇസ്ഹാഖ് വില്ല്യപ്പള്ളി, വൈസ് പ്രസിഡന്റ്മാരായ നാസർ ഹാജി പുളിയാവ്, അഷ്റഫ് തോടന്നൂർ, ഹമീദ് അയനിക്കാട്, സെക്രട്ടറിമാരായ ഷാഫി വേളം, മുനീർ ഒഞ്ചിയം എന്നിവർ പങ്കെടുത്തു.