- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘടന പ്രവർത്തനം മൂല്യങ്ങൾ ഉയർത്തി പിടിച്ചു കൊണ്ടുള്ളതാവണം: റാഷിദ് ഗസാലി
മനാമ: സേവന പ്രവർത്തനങ്ങൾ മൂല്യങ്ങളും നന്മകളും ഉയർത്തി പിടിച്ചു കൊണ്ടുള്ളതാ കണമെന്ന് പ്രമുഖ വാഗ്മിയും പ്രശസ്ത മോട്ടിവേറ്റർ സ്പീകറുമായ റാഷിദ് ഗസാലി അഭിപ്രായപ്പെട്ടു.ഹമദ് ടൗൺ കെഎംസിസി മാനവീയം 2023 ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മഹാനായ ഇസ്മായിൽ സാഹിബിനെ പോലുള്ള ദാർശനികരുടെ പാത പിന്തുടർന്ന് കൊണ്ട് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മറ്റൊരാളുടെ അവകാശങ്ങളോ അധികാരങ്ങളോ തനിക്ക് കിട്ടണമെന്ന ചിന്തയിൽ അതിൽ കൈ കടത്തുന്നതും ശ്രമിക്കുന്നതും നല്ല പ്രവണതയല്ലെന്ന് ഉദാഹരണസഹിതം അദ്ദേഹം വിശദീകരിച്ചു.
അർഹിക്കാത്തത് തനിക്കോ തന്റെ കുടുംബത്തിനോ കിട്ടിയിട്ടുണ്ടെങ്കിൽ അത് നിരാകരിച്ച നേതാക്കളാണ് നമ്മുടെ പൂർവീകരെന്ന് 75 ആം വാർഷികം ആഘോഷിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങളും നേതാക്കളുടെ ചരിത്രങ്ങളും പറഞ്ഞു കൊണ്ട് ഗസാലി സമർത്ഥിച്ചു.
ഈ കെട്ട കാലത്ത് മാനവിയം പ്രമേയമായി സംവദിക്കാൻ അർഹതയുള്ള ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ മുസ്ലിം ലീഗിനും കെഎംസിസി ക്കും എന്നും തല ഉയർത്തി പിടിക്കാൻ കഴിയുമെന്ന് മാനവിയം ഉത്ഘാടനം ചെയ്തകെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ധീൻ വെള്ളിക്കുളങ്ങര പറഞ്ഞു.മനുഷ്യരെ ചേർത്ത് പിടിക്കുന്നതും സങ്കടപ്പെടുന്നവരെ കണ്ണീരൊപ്പുന്നതും മാനവികതയുടെ നിർവചനങ്ങളിൽ പെട്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ ഷാജഹാൻ പരപ്പൻപൊയിൽ അധ്യക്ഷനായിരുന്നു.ഹമീദ് താനിയുള്ളതിൽ, ഗഫൂർ കൈപ്പമംഗലം, ഗഫൂർ ഉണ്ണികുളം എന്നിവർ ആശംസകൾ നേർന്നു.
ഇല്ലിയാസ് മുറിച്ചാണ്ടി (ജനറൽ സെക്രെട്ടറി ) റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രസിഡന്റ് അബൂബക്കർ പാറക്കടവ് റാഷിദ് ഗസാ ലിക്കു ഉപഹാരം സമർപ്പിച്ചു.
റഷീദ് ഫൈസി കമ്പ്‌ലക്കാട്,
അശ്‌റഫ് അൽഷായി, സക്കറിയ എടച്ചേരി,
മുഹമ്മദലി,
അബ്ദുൽ ഗഫൂർ,
കരീം ഹാജി റോണ,
റുമൈസ്,
സുബൈർ അൽഫ,
സമീർ വയനാട്,
ഫിറോസ്,
മൊയ്തു ഹാജി കുരുട്ടി, ആസിഫ മുനീർ
വനിതാ വിങ് കെഎംസിസി ഏറരിയ പ്രസിഡണ്ട് നജീറ നിസാർ,
മിസിരിയ ഇല്ലിയാസ് (ജനറൽ സെക്രെട്ടറി )
സകീന മുത്തലിബ്ഹ് (ട്രഷറർ )
എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഹമദ് ടൗൺ ഏരിയ കമ്മിറ്റി ട്രഷറർ അബ്ബാസ് വയനാട് സ്വാഗതവും ആഷിക് പരപ്പനങ്ങാടി
നന്ദിയും പറഞ്ഞു.