- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫ് എംഎൽഎ മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു: ഐ വൈസിസി
മനാമ:നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ ഏകപക്ഷീയ നിലപാടുകൾക്കെ തിരെയും,യൂഡിഎഫ് യുവ എംഎൽഎ മാരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പക്ഷപാതപരമായ നിലപാടിനെതിരെയും പ്രതിഷേധിച്ച യൂഡിഎഫ് എംഎൽഎ മാരെ വാച്ച് & വാർഡിനെ വിട്ട് ക്രൂരമായി മർദിച്ച നടപടിക്കെതിരെ ഐവൈസിസി ബഹ്റൈൻ ദേശീയ കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി.
സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുകയും,അതിന് പരിഹാരം തേടുകയുമാണ് യു ഡിഎഫ് എംഎൽമാർ ചെയ്യുന്നത്. അവരുടെ വാ മൂടികെട്ടുവാനാണ് മുഖ്യമന്ത്രിയും,സ്പീക്കറും ശ്രമിക്കുന്നത് എന്ന് ഐ വൈസിസി ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു. പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഒരുപോലെ നീതി നടപ്പാക്കേണ്ട സ്പീക്കർ പക്ഷപാധ പരമായ നിലപാട് എടുക്കുകയാണെന്ന് പ്രസിഡണ്ട് ഫാസിൽ വട്ടോളി സെക്രട്ടറി അലൻ ഐസക് ട്രഷർ നിധീഷ് ചന്ദ്രൻ എന്നിവർ ആരോപിച്ചു
Next Story