- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർണ്ണങ്ങളുടെ ഉത്സവമായ ഹോളീ ബഹറിനിൽ നവഭാരത് ന്റെ നേതൃത്വത്തിൽ വളരെ ഗംഭീരമാക്കി ആഘോഷിച്ചു
ബഹറിനിലെ സാമൂഹിക സാംസ്കാരിക രംഗത്ത് ഇന്ത്യക്കാരായ പ്രവാസികളെ ദേശ, ഭാക്ഷ, സംസ്‌ക്കാരം, വേഷം, ഭക്ഷണം, എന്നിവയ്ക്ക് അതീതമായി ഒന്നിപ്പിക്കുകയും ഭാരതീയ സംസ്‌കാരം ആചരിക്കുകയും ചെയ്യുന്ന നവഭാരത് , ഭാരതത്തിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും ആഘോഷങ്ങൾ ബഹറിനിൽ ആചരിക്കാറുണ്ട്.
കേരള , തമിഴ്‌നാട്, കർണ്ണാടക, ആന്ധ്രപ്രദേശ്, സെന്റൽ എന്നിങ്ങനെ അഞ്ച് യൂണിറ്റായി ബഹറിനിൽ പ്രവർത്തിക്കുന്ന നവഭാരത് പ്രവാസികൾക്ക് ഗുണകരമായ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്താറുണ്ട്.
മനാമ ഡൽമൺ ഹോട്ടലിൽ വച്ച് നടന്ന ഹോളി ആഘോഷത്തിൽ ചീഫ് ഗസ്റ്റായി SBI ബാങ്കിന്റെ ബഹറിൻ സി ഇ ഒ അമിത്ത്,SBI ഓപ്പറ ഷൻ വൈസ് പ്രസിണ്ടന്റ് വിജയ് സോണി, എയർ ഇന്ത്യ ബഹറിൻ ഓപ്പറേഷൻ ഹെഡ് രാജേന്ദ്ര മൽഹോത്ര, മെഗാ മാർട്ട് ജനറൽ മാനേജർ അനിൽ നവാനി, നവഭാരത് ഏക്ടിങ്ങ് പ്രസിഡന്റഅമർജിത്ത് സിങ്ങ്, രക്ഷാധികാരി ശ്രീ പ്രദീപ് എന്നിവർ പങ്കെടുത്തു.