- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രകാശതീരം' ദ്വിദിന ഖുർആൻ പ്രഭാഷണത്തിന് വ്യാഴായ്ച തുടക്കം
മനാമ: ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന ദ്വിദിന ഖുർആൻ പ്രഭാഷണത്തിന് വ്യാഴായ്ച(23-03-23)തുടക്കമാകും. മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിലായി ക്രമീകരിച്ച പ്രകാശ തീരം ഖുർആൻ പ്രഭാഷണത്തിന് കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയും കേരളത്തിലെ അറിയപ്പെടുന്ന പണ്ഡിതനും പ്രഭാഷകനുമായ പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രഭാഷണം നടത്തും.
ലോകത്ത് ഏറ്റവും കൂടുതൽ മനഃപാഠമാക്കുന്നതും പാരായണം ചെയ്യപ്പെടുന്നതുമായ പരിശുദ്ധ ഖൂർആനിന്റെ വെളിച്ചം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി 2012ലാണ് ഐ.സി.എഫ് പ്രകാശ തീരം പരിപാടിക്ക് തുടക്കം കുറിച്ചത്. എല്ലാ വർഷവും റമളാൻ മാസത്തിന്റെ മുന്നോടിയാണ് പരിപാടി സംഘടിപ്പിക്കാറുള്ളത്. ഈ വർഷത്തെ പ്രഭാഷണത്തിന് വിപുലമായ ഒരുക്കങ്ങൾ ഐ.സി.എഫ് ദഅവാ സമിതിക്ക് കീഴിൽ നടന്നുവരുന്നു.
Next Story