- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഹറഖ് മലയാളി സമാജം മെമ്പേഴ്‌സ് നൈറ്റും അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും നടത്തി
മുഹറഖ് മലയാളി സമാജം മെമ്പേഴ്‌സ് നൈറ്റും അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും മുഹറഖ് അൽ ഇസ്ലാഹ് ഹാളിൽ നടന്നു.അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം ചലച്ചിത്ര നടിയും ബഹ്റൈൻ പ്രവാസിയും ആയ ജയ മേനോൻ ഉദ്ഘാടനം ചെയ്തു, പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ അധ്യക്ഷൻ ആയിരുന്നു.
ആക്റ്റിങ് സെക്രട്ടറി ലത്തീഫ് K സ്വാഗതവും പ്രോഗ്രാം കൺവീനർ മൻഷീർ നന്ദിയും പറഞ്ഞു, മെമ്പർഷിപ് വിതരണ ഉദ്ഘാടനം രക്ഷധികാരി എബ്രഹാം ജോൺ മെമ്പർഷിപ് കൺവീനർ മുഹമ്മദ് ഷാഫിക്ക് നൽകി നിർവ്വഹിച്ചു. ഉപദേശക സമിതി അംഗം അബ്ദുൽ റഹുമാനു മെമ്പർഷിപ് ആക്റ്റിങ് സെക്രട്ടറി ലത്തീഫ് k നൽകി,സ്ഥാപക പ്രസിഡന്റ് അനസ് റഹിം എം എം എസ് പിന്നിട്ട നാൾവഴികൾ എന്ന വിഷയം അവതരിപ്പിച്ചു.
പ്രകാശ് വടകര, സാമൂഹിക പ്രവർത്തകൻ മണിക്കുട്ടൻ കോട്ടയം ,ട്രഷറർ ബാബു MK എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു,ജയാമേനോന് ഉള്ള ഉപഹാരം മുൻ പ്രസിഡന്റും ഉപദേശകസമിതി അംഗവുമായ അൻവർ നിലമ്പൂർ കൈമാറി മുൻ സെക്രട്ടറി ആനന്ദ് വേണുഗോപാൽ ആയിരുന്നു പരിപാടിയുടെ അവതാരകൻ.
അഞ്ചാം വാർഷിക ആഘോഷഭാഗമായി നിരവധി പ്രവർത്തനങ്ങൾ ആണ് സംഘടന ആസൂത്രണം ചെയ്തിരിക്കുന്നത്, വിവിധ ഏരിയകളിൽ മെഗാ മെഡിക്കൽ ക്യാമ്പുകൾക്ക് ഇതിന്റെ ഭാഗമായി തുടക്കമായി,പരിപാടിയിൽ MMS കലാ കാരന്മാർ അവതരിപ്പിച്ച വിവിധ പരിപാടികളും അരങ്ങേറി.