സൽമാബാദ് : ഐ വൈ സി സി ട്യൂബ്ലി - സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൽമാബാദിലെ അൽ ഹിലാൽ ഹോസ്പിറ്റൽ കൺവെൻഷൻ ഹാളിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് സാദത്ത് കരിപ്പാക്കുളം അധ്യക്ഷത വഹിച്ച പരിപാടിയിൽ ഐ വൈ സി സി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ഉത്ഘാടനം നിർവ്വഹിച്ചു.

ICF ബഹ്റൈൻ, സൽമാബാദ് സെൻട്രൽ കമ്മിറ്റി അംഗം റഹീം സഖാഫി വരവൂർ ഉൽബോധന പ്രഭാഷണം നടത്തി.

ദേശീയ സെക്രട്ടറി അലൻ ഐസക്ക്, ദേശീയ ട്രെഷറർ നിധീഷ് ചന്ദ്രൻ, അൽ ഹിലാൽ ഹോസ്പിറ്റൽ മാനേജർ ഫൈസൽ ഖാൻ, പ്രോഗ്രാം കോഡിനേറ്റർ അഷ്റഫ് തൃശൂർ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.രഞ്ജിത്ത് മാഹി, നവീൻ ചന്ദ്രൻ, ഷാഫി വയനാട്, രാജൻ ബാബു, ജമീൽ കണ്ണൂർ, അബു തളിപ്പറമ്പ്, ഫൈസൽ അക്‌ബർ, ജിതിൻ, സെബി, ഷഹബാസ്, ഫൈസൽ പട്ടാമ്പി, സതീഷ് നേതൃത്വം നൽകി. ഏരിയ സെക്രട്ടറി സലീം ചടയമംഗലം സ്വാഗതവും, ട്രെഷറർ ആശിഖ് ഓയൂർ നന്ദിയും പറഞ്ഞു.