മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം അക്യൂപങ്ചർ ചികിത്സാ രീതിയുടെ സാധ്യതകളെ മനസിലാക്കുന്നതിനായി ആരോഗ്യ ക്ലാസ് നടത്തി.

അക്യുപങ്ചറിസ്റ്റ് ഷംല ഷരീഫ് 'അക്യു പങ്ചർ ഒരു ലഘുപരിചയം' എന്ന വിഷയം അവതരിപ്പിച്ചു.

മനുഷ്യ ശരീരത്തിലെ ആന്തരികാവയവങ്ങളുടെ ഏറ്റക്കുറച്ചിലുകൾ മനസിലാക്കിയുള്ള ചികിത്സസാരീതിയാണിതെന്ന് അവർ പറഞ്ഞു.
പൾസ് ഡയഗ്‌നോസിസിലൂടെ രോഗകാരണം കണ്ടുപിടിച്ച് ശരീരത്തിലെ താളം തെറ്റലുകളെ ക്രമീകരിക്കുകയാണ് ഈ ചികിത്സ രീതിയിലൂടെ ചെയ്യുന്നത്. ജീവിത ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളും ആഹാര പാനിയങ്ങൾ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചും അവർ വിശദീകരിച്ചു.

വെസ്റ്റ് റിഫയിലുള്ള ദിശാ സെന്ററിൽ നടന്ന പരിപാടിയിൽ ഹൈഫ അബ്ദുൽ ഹഖ് പ്രാർത്ഥ നടത്തി.ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വൈസ് പ്രസിഡന്റ് റംല കമറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.

പ്രവാസ ജിവിതം അവസാനിപ്പിച്ചു നാട്ടിലേക്കു പോകുന്ന ഫ്രന്റ്‌സ് പ്രവർത്തക നസീറാ ഷംസുദ്ധീനെ കേന്ദ്ര എക്‌സിക്യൂട്ടിവ് അംഗം സഈദ റഫീഖ് മെമന്റോ നൽകി ആദരിച്ചു.
സൗദ പേരാമ്പ്ര അവതാരകയായിരുന്നു.