- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നസെന്റിന്റെ നിര്യാണത്തിൽ യൂത്ത് ഇന്ത്യ റീൽസ് ഫിലിം ക്ലബ്ബ് അനുശോചിച്ചു
മനാമ : മലയാള സിനിമയിൽ തന്റെ നർമ്മങ്ങൾ നിറഞ്ഞ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടിയ പ്രശസ്ത സിനിമാതാരവും മുൻ എംപിയുമായ ഇന്നസെന്റിന്റെ നിര്യാണത്തിൽ യൂത്ത് ഇന്ത്യ റീൽസ് ഫിലിം ക്ലബ്ബ് അനുശോചിച്ചു.
മലയാളികളുടെ മനസിൽ ഒരു പിടി നല്ല കഥാപാത്രങ്ങൾ നൽകിയാണ് അദേഹം വിടപറഞ്ഞത്.എഴുന്നൂറിൽ പരം സിനിമകളിൽ അദേഹം ഈ കാലയളവിൽ അഭിനയിച്ചു.രണ്ട് തവണ ക്യാൻസറിനെ അതിജീവിച്ച അദേഹം അതുമായി ബന്ധപ്പെട്ട് രചിച്ച പുസ്തകം *ക്യാൻസർ വാർഡിലെ ചിരി* രാജ്യന്തര തലത്തിൽ ഏറെ ശ്രദ്ധ നേടി.പല ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു . കാൻസറുമായി അദേഹം പാർലമെന്റിൽ നടത്തിയ പ്രസ്താവനയും എല്ലാവർക്കും പ്രചോദനവും പ്രത്യാശയും നൽകി.
മലയാള സിനിമയിൽ അദേഹത്തിന്റെ വിയോഗം വളരെ വലുതാണെന്ന് ഫിലിം ക്ലബ് കൂട്ടി ചേർത്തു
Next Story