മനാമ. കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി വര്ഷങ്ങളായി തുടർന്നു വരുന്ന ശിഹാബ് തങ്ങൾ സ്‌നേഹ സ്പർശം പ്രവാസി വിധവാ പെൻഷന്റെ ഈ വർഷത്തെ ഉൽഘാടനം എം എം എസ് ഇബ്രാഹിമിൽ നിന്ന് സ്വീകരിച്ചു കൊണ്ട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫസർ ഖാദർ മൊയ്ദീൻ നിർവഹിച്ചു.

ജില്ലാ ഭാരവാഹികളായ ഫൈസൽ കോട്ടപ്പള്ളി, അഷ്റഫ് അഴിയൂർ, ഇസ്ഹാഖ് വില്ല്യപ്പള്ളി,
ഫൈസൽ കണ്ടിതാഴ,നാസ്സർ ഹാജി പുളിയാവ്, അഷ്റഫ് തോടന്നൂർ, ഹമീദ് അയനിക്കാട്, ഷാഫി വേളം, ഷാഹിർ ബാലുശ്ശേരി, മുനീർ ഒഞ്ചിയം, എന്നിവർ പങ്കെടുത്തു

വര്ഷങ്ങളോളം പ്രവാസ മണ്ണിൽ പണിയെടുത്തു മിച്ചമൊന്നുമില്ലാതെ നാട്ടിലേക്കു മടങ്ങുന്നവർക്ക് മാസത്തിൽ ജില്ലാ കമ്മിറ്റി 1000 രൂപ വീതം 100 പേർക്ക് നൽകുന്ന പെൻഷൻ അവരുടെ കാല ശേഷം അവരുടെ വിധവകൾക്കും നൽകി വരുന്ന ആശ്വാസ പദ്ധതിയാണ്.
ഈ പദ്ധതിയുമായി സഹകരിക്കാനാഗ്രഹിക്കുന്നവർ ഫൈസൽ കോട്ടപ്പള്ളി 39881099
മുഹമ്മദ് ഷാഫി വേളം33254668 എന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.