ഹ്റൈൻ നവകേരള മുൻ എം. പി യും മികച്ച പാർലിമെന്ററിയാനും സിപിഐ സംസ്ഥാന സെക്രട്ടറിയും ആയിരുന്ന സി. കെ. ചന്ദ്രപ്പന്റെ അനുസ്മരണം സൂം മീറ്റിങ്ങിലൂടെ നടത്തി. പ്രസിഡന്റ് എൻ.കെ.ജയന്റെ അദ്ധ്യഷതയിൽ ചേർന്ന യോഗത്തിൽ യുവകലസാഹിതി സംസ്ഥാന സെക്രട്ടറിഇ.എം.സതീശൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.പാർലിമെന്റിൽ ഏറ്റവും കൂടുതൽ ചർച്ചകളിൽ പങ്കെടുക്കുകയും സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുകയും ചെയ്ത സി.കെ.ചന്ദ്രപ്പൻ ജനങ്ങളുടെ ഏറ്റവും അടിസ്ഥാനാവശ്യങ്ങൾക്ക് വേണ്ടിയാണ് തന്റെ എംപി. ഫണ്ട് വിനിയോഗിച്ചത്.

ഗോവയെ പോർട്ടുഗീസുകാരിൽ നിന്ന് വിമോചിപ്പിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടത്തിൽ പങ്കെടുത്ത സി.കെ.ചന്ദ്രപ്പൻ പുന്നപ്ര സമര നായകൻ സി.കെ. കുമാരപ്പണിക്കരുടെ മകനാണ്.ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്‌ളിയിലും ലോക യുവജന സംഘടനയുടെ നിരവധി സമ്മേളനങ്ങളിലും പങ്കെടുത്ത സി.കെ. അനവധി സമര പോരാട്ടങ്ങളിൽ പങ്കെടുത്തതിനു തീഹാർ ജയിലടക്കമുള്ള ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ലോക കേരളസഭാഗം ഷാജി മൂതല യും അനുസ്മരണ പ്രസംഗം നടത്തി. സെക്രട്ടറി എ.കെ.സുഹൈൽ സ്വാഗതവും എം.സി.പവിത്രൻ നന്ദിയും പറഞ്ഞു.