- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്നൂറോളം തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കി ഐവൈസി ഇന്റർനാഷണൽ ബഹ്റൈൻ
മനാമ: മലബാർ ഗോൾഡുമായി സഹകരിച്ചു ഐവൈസി ഇന്റർനാഷണൽ ബഹ്റൈൻ ചാപ്റ്റർമുന്നൂറോളം തൊഴിലാളികൾക്ക് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. അസ്‌കറിൽ സ്ഥിതി ചെയ്യുന്ന ക്രൗൺ കമ്പനിയുടെ ലേബർ അക്കമോഡേഷനിൽ മലബാർ ഗോൾഡുമായി സഹകരിച്ചാണ് ഇഫ്താർ വിരുന്നൊരുക്കിയത്. തൊഴിലാളികളോടൊപ്പം മലബാർ ഗോൾഡ് പ്രതിനിധികളും ബഹ്റൈനിലെ മറ്റു പ്രമുഖരും പങ്കെടുത്തു.
റംഷാദ് അയിലക്കാട് അധ്യക്ഷവെച്ച യോഗത്തിൽ സൽമാനുൽ ഫാരിസ് സ്വാഗതവും നിസാർ കുന്നംകുളത്തിങ്കൽ നന്ദിയും അറിയിച്ചു. ഒഐസിസി ഗ്ലോബൽ സെക്രട്ടറി രാജു കല്ലുംപുറം,പ്രസിഡന്റ് ബിനു കുന്നംതാനം,കെഎംസിസി ഓർഗനൈസിങ് സെക്രട്ടറി മുസ്തഫ,ഷെമിലി പി ജോൺ ,ബേസിൽ നെല്ലിമറ്റം തുടങ്ങിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സുനിൽ ചെറിയാൻ,ഹരി ഭാസ്‌കർ,ജിതിൻ പരിയാരം,കെ കെ റസാഖ് എന്നിവർ നേതൃത്വം നൽകി.
Next Story