മനാമ : കഴിഞ്ഞ 14 വർഷത്തെ ബഹ്റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് ന്യൂസിലാന്റിലേക്ക് പോകുന്ന അൽ അമീൻ കമ്പനി സെയിൽസ് അസിസ്റ്റന്റ് ബ്രാന്റ് മാനേജർ  നിബു കുര്യനും കുടുംബത്തിനും ഫ്രണ്ട്സ് ഓഫ് സെന്റ് പീറ്റേഴ്സും, ഒന്നാണ് നമ്മൾ നവ മാധ്യമ കൂട്ടായ്മയും ചേർന്ന് യാത്ര അയപ്പ് നൽകി. ഇന്ധ്യൻ ഡിലൈറ്റ് റെസ്റ്റോറന്റ് ഹാളിൽ കൂടിയ മീറ്റിങ്ങിൽ ബഹ്റൈൻ സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ വൈസ് പ്രസിഡന്റ് . മാത്യു വർക്കി അധ്യക്ഷത വഹിച്ചു. യോഗത്തിൽ  സി. റ്റി. വർഗീസ്,റോയ് സാമൂവൽ,. അജയ് കുര്യക്കോസ്,  ജയ്‌മോൻ എൻ. സി., ബൈജു മത്തായി, . റോബി കാലായിൽ, . മനോഷ് കോര,. ജിനോ സകറിയ, വി. എം. ബേബി,. ജോസഫ് വർഗീസ്, . എബി പി. ജേക്കബ്,  ബേബി പോൾ,. തോമസ് ഫിലിപ്പ് എന്നിവർ ആശംസകൾ അർപ്പിച്ചു. ആശംസകൾക്ക് . നിബു കുര്യൻ മറുപടി പ്രസംഗം നൽകി