മനാമ: വിവിധ ദേശ, ഭാഷ സംസ്‌കാരങ്ങളുടെ സംഗമമായി ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ റമദാൻ ഗബ്ഗ. സൗഹൃദവും സാഹോദര്യവും വിരുന്നൊരുക്കിയ ഗബ്ഗ വൻ ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, എൻഎച്ച്ആർഎ, സർക്കാർ സ്ഥാപന പ്രതിനിധികൾ, വ്യാപാര വ്യവസായ പ്രമുഖർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ ഒത്തുചേർന്ന ഗബ്ഗ നവ്യാനുഭവമായി.

ക്രൗൺ പ്ലാസ ഹോട്ടൽ കോൺഫറൻസ് സെന്ററിൽ ഒരുക്കിയ ഗബ്ഗയിൽ ഇന്ത്യൻ അംബാസഡർ പിഴുഷ് ശ്രീവാസ്തവ, റഷ്യൻ അംബാസഡർ അലക്സി കോസിറോവ്, ശ്രീലങ്കൻ അംബാസഡർ രെതെശ്രീ വിഗർട്നി മെന്റെസ്, ജപ്പാൻ അംബാസഡർ മിസായുകി മിയാമോട്ടോ, ഫിലിപ്പൈസ് അംബാസഡർ ഡെസിഗ്നേറ്റ് അന്നെ ജലാൻഡോ ഓൻ ലൂയി, ഈജിപ്ഷ്യൻ അംബസഡർ യാസ്സെർ മുഹമ്മദ് അഹമ്മദ് ഷബാൻ, സുഡാൻ എംബസി ചാർജ് ഡി അഫയേഴ്സ് അബദെൽ റഹ്‌മാൻ അലി അബദെൽറഹ്‌മാൻ മുഹമ്മദ്, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇഫ്ജാസ് അസ്ലം, ഫലസ്തീൻ എംബസി ഫസ്റ്റ് സെക്രട്ടറി മുഹമ്മദ് അബ്ദുൽ അസീസ് തുർക്ക്, ആഭ്യന്തര മന്ത്രാലയം ജനറൽ ഗാർഡ്സ് ഡയരക്ടർ കേണൽ ഫൈസൽ മൊഹ്സിൻ അൽ അർജാനി, ബഹ്റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ അഹമ്മദ് ഖറാത്ത, ബഹ്റൈൻ എംപിമാരായ ഹസ്സൻ ബുക്കമാസ്, മുഹമ്മദ് ജാസിം അൽ അലൈവി, ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ഡയരക്ടർ യൂസഫ് യാഖൂബ് ലോറി, ഡോ. അമീന മാലിക്(എൻഎച്ച്ആർഎ), ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ബഹ്റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകർ, സംഘടനാ പ്രതിനിധികൾ, മത, സാംസ്‌കാരിക സംഘടനാ ഭാരവാഹികൾ, ചെറുകിട വ്യാപാര, വ്യാസായ മേലയിലെ പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ വൈസ് ചെയർമാൻ സിയാദ് ഉമർ, സിഇഒ ഹബീബ് റഹ്‌മാൻ, ഡയരക്ടർ ഷബീർ അലി, മെഡിക്കൽ ഡയരക്ടർ ഡോ. സൽമാൻ, മെഡിക്കൽ അഡ്‌മിനിസ്ട്രേറ്റർ ഡോ. ഷംനാദ്, മറ്റു ഡോക്ടർമാർ, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ ചേർന്ന് അതിഥികളെ സ്വീകരിച്ചു.

സമൂഹത്തിന്റെ എല്ലാ മേഖലയിൽ നിന്നുള്ളവരുടെ സാന്നിധ്യം നിറഞ്ഞ ഗബ്ഗ ബഹ്റൈൻ സാമൂഹ്യ, സാംസ്‌കാരിക ജീവിതത്തിന്റെ പരിച്ഛേദമായി. രാത്രി എട്ടരക്കു മുതൽ അർധരാത്രി 12 വരെ നീണ്ട ഗബ്ഗയിൽ 1600ലധികം പേർ പങ്കെടുത്തു.