ഹറൈൻ കേരളീയ സമാജം ദേവ്ജി ജി സി സി കലോത്സവം സമാപിച്ചു. സമാപന സമ്മേളനത്തിൽ കേരള ആരോഗ്യമന്ത്രി വീണ ജോർജ്ജ് മുഖ്യാഥിതിയായി പങ്കെടുത്തു.

കുട്ടികളുടെ സർഗ്ഗശേഷിയും സംഘാടന മികവും തന്നെ അത്ഭുതപ്പെടുത്തിയെന്നും കുട്ടികളും സ്ത്രീകളുമടങ്ങുന്ന ബഹറൈൻ പ്രവാസി സമൂഹത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വളർച്ചക്ക് ബഹറൈൻ കേരളീയ സമാജം നൽകുന്ന നേതൃത്വപരമായ പങ്ക് അഭിനന്ദനാർഹമാണെന്നും മന്ത്രി. വീണ ജോർജ്ജ് പറഞ്ഞു.

ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇജാസ് അസ്ലം, ദേവ്ജി ഗ്രൂപ്പ് ജോയിൻ ഡയറക്ടർ ജയദീപ് ഭരത്ജി, സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള.ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ .കലോത്സവം കൺവീനർമാരായ ബിനു വേലിയിൽ, നൗഷാദ് മുഹമ്മദ്, സമാജം ഭരണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ആയിരത്തോളം മത്സരാർഥികൾക്കുള്ള സമ്മാന വിതരണവും നടന്നു.