കൊല്ലം പ്രവാസി അസ്സോസിയേഷൻ മെയ്ദിന ആഘോഷങ്ങളുടെ ഭാഗമായി വിവിധ ലേബർ ക്യാമ്പുകളിൽ നടത്തിയ പരിപാടികൾ ശ്രെധേയമായി. കെ.പി.എ പ്രവാസിശ്രീ യൂണിറ്റു-1, യൂണിറ്റു-4 എന്നിവരുടെ നേതൃത്വത്തിൽ അസ്‌കർ, ട്യൂബ്ളി എന്നിവിടങ്ങളിലെ ലേബർ ക്യാമ്പുകളിൽ ഉള്ള തൊഴിലാളികൾക്ക് ഉച്ചഭക്ഷണം നൽകി.

ഹമദ് ടൗൺ , ബുദൈയ ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ ഹമദ് ടൗൺ, ബുദൈയ ഏരിയയിലെ തൊഴിലാളികളോടൊപ്പം മെയ്ദിന പരിപാടികൾ സംഘടിപ്പിച്ച് മധുരവിതരണം നടത്തി. വ്യത്യസ്ത പരിപാടികൾക്ക് കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ , സെക്രെട്ടറിയേറ്റ് അംഗങ്ങളായ കിഷോർ കുമാർ, അനോജ് മാസ്റ്റർ, ബിനു കുണ്ടറ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ നവാസ് ജലാലുദ്ദീൻ, സജീവ് ആയൂർ, അനിൽ കുമാർ, വി എം.പ്രമോദ്, ലിജു ജോൺ, ഷിബു സുരേന്ദ്രൻ, പ്രദീപ്കുമാർ, വിഷ്ണു, വിനീത്, ഗോപൻ, വിജോ, അജ്മൽ, പ്രവാസി യൂണിറ്റ് ഹെഡുകളായ പ്രദീപ അനിൽ, ജ്യോതി പ്രമോദ് എന്നിവർ നേതൃത്വം നൽകി.