- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ് നാളെ
ബഹ്റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ സഹജീവികൾക്ക് കരുതൽ നൽകി നടത്തി വരുന്ന കാരുണ്യ പ്രവർത്തനങ്ങളിൽ പ്രധാനമായ ഒരു പ്രവർത്തനമാണ് രക്ത ദാന ക്യാമ്പ്.
രക്തദാനം മഹാദാനം എന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തപ്പെടുന്ന രക്തദാന ക്യാമ്പ് മെയ് 5 വെള്ളിയാഴ്ച രാവിലെ 7 മുതൽ ഉച്ചക്ക് 12 മണിവരെ സൽമാനിയാ മെഡിക്കൽ കോംപ്ലെക്‌സിൽ വച്ചു നടത്തപ്പെടുന്നതാണ് .
ഈ രക്തദാന ക്യാമ്പിലേക്ക് രക്തം നൽകുവാൻ താല്പര്യം ഉള്ള സുമനസ്സുകൾ മുകളിൽ പറഞ്ഞ സമയത്തു സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ എത്തിച്ചേരേണ്ടതാണ്
രക്തം ദാനം ചെയ്യുന്നതിലൂടെ ഒരു ജീവൻ തന്നെ രക്ഷിക്കാൻ സാധിക്കും എന്ന മഹത്തായ കാര്യം ഓർമിച്ചുകൊണ്ട് എല്ലാവരും ഈ പുണ്യപ്രവർത്തിയിൽ പങ്കാളികൾ ആകണം എന്നു അസോസിയേഷൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .
റോബിൻ -39497263
ജയ്‌സൺ -66995528,
ബിജൊ -33040920
ഷീലു -39061459