- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനോലി നിലമ്പൂർ കൂട്ടായ്മയുടെ വിഷു ഈസ്റ്റർ ഈദ് ആഘോഷം ശ്രദ്ധേയമായി
കനോലി നിലമ്പൂർ കൂട്ടായ്മ അൽ ഹിലാൽ ഹോസ്പിറ്റൽ സൽമാബാദ് ബ്രാഞ്ചിൽ വെച്ച് നടത്തിയ വിഷു ഈസ്റ്റർ ഈദ് പ്രോഗ്രാം ജനപങ്കാളിത്തവും മികച്ച കലാപരിപാടികൾ കൊണ്ടും ശ്രദ്ധേയമായി ഒപ്പം മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പ്രസിഡന്റ് ഷബീർ മുക്കൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി രജീഷ് ആർ പി സ്വാഗതം പറഞ്ഞു.
സ്ഥാപക പ്രസിഡന്റ് സലാം മമ്പാട്ടുമൂല, അൽ ഹിലാൽ സൽമാബാദ് ബ്രാഞ്ച് പ്രതിനിധി ഫൈസൽ ഖാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ട്രഷറർ ജംഷീദ് വളപ്പൻ നന്ദിയും പറഞ്ഞു.നൃത്തവും സംഗീതവും ഒപ്പനയും കാന്താര സ്‌പെഷ്യൽ പ്രോഗ്രാം തുടങ്ങിയ നിരവധി കലാപരിപാടികൾ കൊണ്ട് വേദി വർണ്ണാഭമായി.
അരുൺ കൃഷ്ണ, അൻവർ നിലമ്പൂർ പ്രോഗ്രാം കൺവീനർമാരായും, വിജീഷ്, മുബീനമൻഷീർ എന്നിവർ കോഡിനേറ്റർമാരായും നന്ദന രതീഷ് പ്രോഗ്രാം അവതാരകയായി. എക്‌സിക്യൂട്ടീവ് അംഗങ്ങൾ പ്രോഗ്രാമിന് നേതൃത്വം നൽകി.
Next Story