മനാമ: മദ്രസ എഡ്യുക്കേഷൻ ബോർഡിന് കീഴിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ദാറുൽ ഈമാൻ കേരള മദ്രസകൾ നാളെ (വെള്ളിയാഴ്ച, 5/5/2023) തുറക്കും. മദ്രസകളിലേക്ക് അഡ്‌മിഷൻ തുടരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

നാല് വയസ്സ് മുതലുള്ള കുട്ടികൾക്കാണ് അഡ്‌മിഷൻ നൽകുക. ലോവർ മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള മദ്രസയിൽ മികവുറ്റ പഠനാന്തരീക്ഷമാണ് ഒരുക്കിയിട്ടുള്ളത്. കഴിവുറ്റ അദ്ധ്യാപകർ, സ്‌കൂൾ പഠനത്തെ ബാധിക്കാത്ത സമയ ക്രമം, ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം, ഖുർആൻ പഠനത്തിന് പ്രത്യേക ശ്രദ്ധ, പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രോൽസാഹനം, കുട്ടികളുടെ പ്രായത്തിനനസുരിച്ച ശാസ്ത്രീയ സിലബസ്, മാതൃഭാഷയിൽ മികച്ച പഠനം, തൃപ്തികരമായ അടിസ്ഥാന സൗകര്യം എന്നിവ ദാറുൽ ഈമാൻ മദ്രസകളുടെ പ്രത്യേകതകളാണ്. പുതിയ അക്കാദമിക വർഷം മെയ് 5-ന് ആരംഭിക്കും.
മനാമ, റിഫ കാമ്പസുകളിലേക്കുള്ള അഡ്‌മിഷനും മറ്റ് അന്വേഷണങ്ങൾക്കും 36513453 (മനാമ)
, 34026136 (റിഫ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.