- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റ ദിവസം നാലു ക്യാമ്പുകൾ; മെയ്ദിനത്തിൽ തൊഴിലാളികൾക്ക് കൈത്താങ്ങായി ഷിഫ അൽ ജസീറ
മനാമ: ലോക തൊഴിലാളി ദിനത്തിൽ തൊഴിലാളികൾക്ക് കൈത്താങ്ങായി ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ. ബഹ്റൈന്റെ വിവിധ ഭാഗങ്ങളിലായി ഷിഫ അൽ ജസീറ ആഭിമുഖ്യത്തിൽ ലേബർ ക്യാമ്പുകളിൽ അവശ്യസാധന കിറ്റ് വിതരണം, തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പുകൾ, ബോധവൽക്കരണം തുടങ്ങിയവ സംഘടിപ്പിച്ചു.
ടുബ്ലിയിൽ രണ്ട് ക്യാമ്പുകളിലെ ജീവനക്കാർക്കായാണ് അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തത്. മാസങ്ങളായി പ്രയാസത്തിൽ കഴിയുകയായിരുന്നു ഇവർ. ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ മെഡിക്കൽ ഡയരക്ടർ ഡോ. സൽമാൻ ഗരീബ്, കമ്പനി സൂപ്പർവൈസർ ഷരീഫ് എന്നിവർ സംസാരിച്ചു. തൊഴിലാളികൾക്കായി വൈകാതെ ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിൽ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് മാർക്കറ്റിങ് വിഭാഗം അറിയിച്ചു. എച്ച് ആർ മാനേജർ ഷഹഫാദ്, മാർക്കറ്റിങ് ജീവനക്കാരായ ഷെർലിഷ് ലാൽ, സാദിഖ് ബിൻ ഹംസ തുടങ്ങിയവർ നേതൃത്വം നൽകി.
അൽബായിലെ കാർടെക് മെക്കാനിക്കൽ, റാസ് അൽ സുവൈദി അൽബാ ലേബർ ക്യാമ്പ് എന്നിവടങ്ങളിലും അദ്ലിയയിൽ തെലുഗു കമ്മ്യൂണിറ്റി (മാക്)യുമായി സഹകരിച്ചും ഇന്ത്യൻ സ്‌കൂൾ ഇസാ ടൗണിൽ ഐസിആർഎഫുമായി സഹകരിച്ചും മെഡിക്കൽ ക്യാമ്പുകളും ബോധവൽക്കരണങ്ങളും നടത്തി. നൂറുകണക്കിന് തൊഴിലാളികൾ മെഡിക്കൽ ക്യാമ്പുകൾ ഉപയോഗപ്പെടുത്തി.
ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ ഇഎൻടി സപെഷ്യലിസ്റ്റ് ഡോ. ഫാത്തിമ സുഹ്റ, ഓർത്തോപിഡിക് സർജൻ ഡോ. ടാറ്റാ റാവു, ജനറൽ ഫിസിഷ്യൻ ഡോ. ഫിറോസ് ഖാൻ എന്നിവർ ക്യാമ്പിന് എത്തിയവരെ പരിശോധിച്ചു. ഹസ്ബുൽ, ഷിബുലിൻ, ഷൈൻ മുഹമ്മദ്, മുജീബ് വേങ്ങൂർ, അബ്ദുൽ ഖാദർ തുടങ്ങിയവർ നേതൃത്വം നൽകി.