മനാമ:കാരുണ്യ സ്പർശത്തിന്റെ നാലരപ്പതിറ്റാണ്ട് സേവനങ്ങളുമായിപതിനായിരങ്ങളെ സാക്ഷിനിർത്തി കെ.എം.സി.സി ബഹ്‌റൈൻ 45-ാം വാർഷികാഘോഷം ഇന്നലെ ഈസ ടൗൺ ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിൽ നടന്നു.

സാമൂഹ്യ സേവന ജീവ കാരുണ്ണ്യ പ്രവർത്തന രംഗത്ത് നിസ്തുല്യമായ സേവന പ്രവർത്തനങ്ങളുമായി 45 വർഷം പിന്നിട്ട കെഎംസിസി യുടെ വാർഷിക സമ്മേളനം പ്രസ്ഥാനത്തിന്റെ വളർച്ച വിളംബരം ചെയ്യുന്ന രൂപത്തിലുള്ളതായിരുന്നു. സ്‌കൂൾ ഗ്രൗണ്ട് ജന സാഗരമായി മാറുകയായിരുന്നു.സ്‌കൂൾ ഗ്രൗണ്ടിനു ഉൾക്കൊള്ളാൻ കഴിയാത്ത അത്രയും ജനങ്ങളാണ് പരിപാടി വീക്ഷിക്കാൻ ഒഴുകി എത്തിയത്.

മുസ്ലിം ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വാർഷികാഘോഷം ഉൽഘാടനം ചെയ്തു.ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യുസുഫലി മുഖ്യതിഥി ആയിരുന്നു. കേരള പ്രതിപക്ഷ ഉപനേതാവ് കുഞ്ഞാലിക്കുട്ടി എന്നിവർ ഗസ്റ്റ് ഓഫ് ഓണർ ആയി പങ്കെടുത്തു.പരിപാടിയിൽ വെച്ചു ഒമാൻ ചേമ്പർ ഓഫ് കോമെയ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക വിദേശി ലത്തീഫ് ഉപ്പള,ഡോ. അബ്ദുൽ ഹായ് അവാദി (ഡയറക്ടർ ബ ഹ്‌റൈൻ ഫാർമസി ), ഡോ. എംപി. ഹസൻ കുഞ്ഞ് (ചെയർമാൻ ആൻഡ് സി ഇ ഒ മെഡ് ഡെക്ക് കോർപറേഷൻ ഖത്തർ) കെ.ജി. ബാബുരാജൻ (ചെയർമാൻ ആൻഡ് ജനറൽ മാനേജർ ബീ കെ ജി ഹോൾഡിങ്) ഖത്തർ എൻജിനിയറിങ് ലബോറട്ടറീസ്), അബ്ദുൽ മജീദ് തെരുവത്ത് (മാനേജിങ് ഡയറക്ടർ ഓഫ് ജമാൽ ഷുവൈത്തർ സ്വീറ്റ് ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറ ക്ടർ മിയാർ ഫാക്ടറി ഫോർ ഫുഡ്‌സ്, എം.എം.എസ് ഇബ്രാഹിം (മാനേജിങ് ഡയറക്ടർ എം.എം.എസ്.ഇ ജനറൽ ട്രേഡിങ്), കെ.പി. മുഹമ്മദ് പേരോ ട് (കെ.പി ഗ്രൂപ് മാനേജിങ് ഡയറക്ടർ യു.എ.ഇ) സവാദ് കുരുട്ടി (ഫുഡ് വേൾഡ് ഗ്രൂപ്പ് )ഹാരിസ് പട്‌ല,സിബി ചിറമേൽ (കെഎംസിസി കാരുണ്യ അവാർഡ്)എന്നിവർക്ക് നാൽപ്പത്തിയഞ്ചാം വാർഷികാഘോഷ അവാർഡുകൾ സമ്മാനിച്ചു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ബിനു കുന്നന്താനം എന്നിവർ പങ്കെടുത്തു.

തുടർന്ന് സ്പന്ധൻ 2K23 സ്റ്റേജ് ഷോയും മ്യൂസിക്കൽ ആൻഡ് കോമഡി നൈറ്റും അരങ്ങേറി. നടൻ മനോജ് കെ. ജയൻ, ഹരീഷ് കണാരൻ,മാപ്പിളപ്പാട്ട് ഗായകരായ ശരീഫ് കണ്ണൂർ, സജീർ കൊപ്പം, സജില സലിം എന്നിവരും പ്രമുഖ മിമിക്രി താരങ്ങളും സംഗീത നിശയിൽ അണി നിരന്നു.
കെഎംസിസി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ സ്വാഗതവും അസ്ലം വടകര നന്ദിയും പറഞ്ഞു.

കെഎംസിസി സ്റ്റേറ്റ് നേതാക്കളായ റസാഖ് മൂഴിക്കൽ, കുട്ടൂസ മുണ്ടേരി,കെ. പി മുസ്തഫ, ശംസുദ്ധീൻ വെള്ളികുളങ്ങര,ഗഫൂർ കൈപ്പമംഗലം, എ. പി. ഫൈസൽ, സലീം തളങ്കര,ഒ. കെ. കാസിം, കെ. കെ. സി. മുനീർ, ശരീഫ് വില്ലിയപ്പള്ളി, എം എ. റഹ്‌മാൻ, ഷാജഹാൻ പരപ്പൻ പൊയിൽ, ടിപ്പ് ടോപ് ഉസ്മാൻ, നിസാർ ഉസ്മാൻ എന്നിവർ നേതൃത്വം നൽകി.