ത്തനംതിട്ട പ്രവാസി അസോസിയേഷൻ മെയ് ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മൂന്നാമത് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ മെയ് 5 ന് (വെള്ളിയാഴ്ച ) നടന്നു.100 ൽ പരം ആളുകൾ ക്യാമ്പിൽ പങ്കെടുത്ത് രക്തം നൽകി.

ബ്ലഡ് ഡൊണേഷൻ ക്യാമ്പ് കൺവീനർ ബിജൊ തോമസ്, റോബിൻ ജോർജ്, സുനു കുരുവിള, ജെയ്സൺ വർഗീസ് , ഷീലു വർഗീസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു.വി, സെക്രട്ടറി സുഭാഷ് തോമസ്, ട്രഷറർ വർഗീസ് മോടിയിൽ, രക്ഷാധികാരികളായ മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ, വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ്, ജോയിന്റ് സെക്രട്ടറി ബിനു പുത്തൻ പുരയിൽ, ചാരിറ്റി കോ ഓർഡിനേറ്റർ ബോബി പുളിമൂട്ടിൽ, അനിൽ കുമാർ, വിനീത് വി.പി, ഫിറോസ് ഖാൻ, ബിനു കോന്നി, അരുൺ പ്രസാദ്, ജോബിൻ രാജു, അജിത്, വിനു കെ.എസ്
എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.

ഈ ക്യാമ്പിൽ രക്തദാനം നടത്തിയ എല്ലാ സുമനസ്സുകൾക്കും സംഘടകർ നന്ദി അറിയിച്ചു.